വീടിന് കണ്ണേറ് കൊള്ളാതിരിക്കാൻ കോലങ്ങളും മറ്റും വീടിന് മുന്നിൽ വയ്‌ക്കുന്ന ശീലം മലയാളികൾക്കിടയിലുണ്ട്. ചില ആൾക്കാരുടെ നോട്ടം പതിഞ്ഞാൽ വീട് നശിച്ച് പോകുമെന്നൊക്കെ ചിലർ വിശ്വസിക്കുന്നു. ആശിച്ച് പണികഴിപ്പിക്കുന്ന വീടിന് ദോഷം സംഭവിക്കണമെന്ന് ആരും തന്നെ വിചാരിക്കില്ല. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള വിശ്വാസങ്ങളിൽ വിശ്വസിക്കാത്തവർ വരെ ഇങ്ങനെ കോലങ്ങളും മറ്റും വീടിന് മുമ്പിൽ വയ്‌ക്കാറുണ്ട്.
ഇങ്ങനെയുള്ള വിശ്വാസങ്ങളുടെ ഭാഗമായാണ് വാഴയും വീടിന് മുമ്പിൽ വയ്‌ക്കുന്നത്. പുതുതായി പണിത വീടിനേൽക്കുന്ന ദൃഷ്‌ടിദോഷത്തെ ചെറുക്കാൻ വാഴയ്‌ക്ക് കഴിയുമെന്നാണ് വിശ്വാസം. അല്ലെങ്കിൽ പണിതുകൊണ്ടിരിക്കുന്ന വീടിന് മുമ്പിൽ വാഴ നട്ടുപിടിപ്പിക്കുന്നതും നല്ലതാണ്.
വളരെ വേഗത്തിൽ വളർന്ന് കായ്‌ഫലം നൽകുന്ന സസ്യമാണ് വാഴ. അതുപോലെ തന്നെ പെട്ടെന്നുതന്നെ ദൃഷ്‌ടിദോഷവും നീങ്ങുമെന്നാണ് പഴമക്കാരുടെ വിശ്വാസം.