നിരവധി വിശ്വാസങ്ങളുടെ നാടാണ് ഇന്ത്യ. പഴമക്കാര്‍ പകര്‍ന്നു നല്‍കിയ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഇന്നും തുടര്‍ന്നു പോരുന്നതില്‍ ആരും പിന്നോട്ടല്ല. ജ്യോതിഷം, വാസ്‌തു, ഗ്രഹനില എന്നിങ്ങനെയുള്ള വിശ്വാസങ്ങള്‍ ഒരു വിഭാഗം പേര്‍ ഇപ്പോഴും തുടരുന്നു.
എന്നും ആശങ്കയും അത്ഭുതവും സമ്മാനിക്കുന്ന ഒന്നാണ് കാളസര്‍പ്പയോഗം. ഈ വിശ്വാസത്തിന്റെ പിന്നിലുള്ള വസ്‌തുതകള്‍ എന്തെല്ലാം ആണെന്ന് പലര്‍ക്കുമറിയില്ല എന്നതാണ് ശ്രദ്ധേയം.
തമാശയോടെ ചിലര്‍ ചോദിക്കുന്ന കാര്യമാണ് കാളസര്‍പ്പയോഗത്തിനു കാളയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന്. ഒരു ബന്ധവുമില്ലെന്ന് നിശംസയം പറയുകയും ചെയ്യാം. രാഹുവിനും കേതുവിനും ഇടയ്ക്ക് ഏഴ് ഗ്രഹങ്ങളും നിലകൊള്ളുന്നുവെങ്കില്‍ അതിനെ കാളസര്‍പ്പയോഗമെന്ന് വിലയിരുത്താമെന്നാണ് വിദഗ്ദര്‍ പറയുന്നത്.
കാളസര്‍പ്പയോഗമുള്ളവരെ തേടി പലതരത്തിലുള്ള പ്രതിസന്ധികള്‍ എത്താറുണ്ടെന്നാണ് വിശ്വാസം. ശക്തമായ പരിഹാരം ചെയ്‌തെങ്കില്‍ മാത്രമെ ഈ അവസ്ഥയില്‍ നിന്നും മുക്തി തേടാന്‍ കഴിയൂ. ജാതകത്തില്‍ രാജയോഗമുണ്ടെങ്കില്‍ പോലും കാളസര്‍പ്പയോഗം തിരിച്ചടിയാകുമെന്നാണ് പ്രമാണം.
മാനസിക സമ്മര്‍ദ്ദങ്ങള്‍. വിവിധ കോണുകളില്‍ നിന്നുള്ള ക്രൂര വിമര്‍ശനങ്ങള്‍. മസ്തിഷ്‌കാഘാതം ബാധിച്ചളള മരണം. ഇതെല്ലാം കാളസര്‍പ്പദോഷത്തിന്റെ തിക്തഫലങ്ങളാണെന്ന വിശ്വാസങ്ങളും ഇന്നും നിലനില്‍ക്കുന്നു.