സ്വപ്‌നങ്ങൾ കാണാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. ഓരോ സ്വപ്‌നവും നടക്കാൻ പോകുന്ന കാര്യങ്ങളോ നടന്ന് കഴിഞ്ഞ കാര്യങ്ങളോ ആണെന്നാണ് വിശ്വാസം. നല്ലതും മോശവുമായ സ്വപ്‌നങ്ങളും ഉണ്ട്. ചില സ്വപ്‌നങ്ങൾ സൂചനകളാണ്. പണ്ടുള്ളവർ പറയുന്നതും ഇതുതന്നെയാണ്.
എന്നാൽ എട്ടുകാലിയെ സ്വപ്‌നം കണ്ടാൽ എന്താണ് സംഭവിക്കുക എന്ന് ആർക്കും തന്നെ അറിവുണ്ടായിരിക്കില്ല. എന്നാൽ പേടിക്കേണ്ടതില്ല. എട്ടുകാലിയെ സ്വപ്‌നം കാണുന്നത് നല്ലതാണെന്നാണ് പറയപ്പെടുന്നത്. നമ്മുടെ നിലവിലെ അവസ്ഥ വളരെ സുരക്ഷിതമാണെന്നാണ് ഇതിന്റെ പിന്നിലുള്ള തത്ത്വം.
സന്തോഷമുള്ള കാര്യങ്ങൾ സംഭവിയ്‌ക്കാൻ പോകുന്നുണ്ടെന്നുള്ള മുന്നറിയിപ്പ് കൂടിയാണ് ഇത്തരത്തിലുള്ള സ്വപ്‌നം. നമുക്ക് ചുറ്റുമുള്ളവർ അത് കുടുംബമായാലും സുഹൃത്തുക്കളായാലും ആരായാലും നമ്മെ നന്നായി പരിപാലുക്കുന്നവരാണെന്നും ഇതിന് സൂചനയുണ്ട്.