കറുത്തവാവില്‍ ഉറ്റവരെ തേടി ആത്മാക്കള്‍ സഞ്ചരിക്കുമോ ?; വിശ്വാസത്തിനു പിന്നിലെ സത്യം!

വെള്ളി, 27 ജൂലൈ 2018 (15:36 IST)
അമാവാസി അഥവാ കറുത്തവാവ്, ഈ ദിവസത്തെപ്പറ്റി ഭയപ്പെടുത്തുന്നതും അല്ലാത്തതുമായ നിരവധി കഥകളാണ് സമൂഹത്തിലുള്ളത്. പൂര്‍വ്വികരില്‍ നിന്നും കൈമാറി വന്ന വിശ്വാസങ്ങളാണ് ഇതിനു കാരണം. ദുരാത്മാക്കളുടെ സഞ്ചാരദിനമാണ് ഈ ദിവസമെന്നും വിശ്വസിക്കുന്നവര്‍ കുറവല്ല.

ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നതിനിടയ്ക്ക്‌ ഭൂമിക്കും സൂര്യനും ഇടയിലെത്തുമ്പോള്‍ ചന്ദ്രനില്‍ പതിക്കുന്ന സൂര്യപ്രകാശം ചന്ദ്രന്‍റെ മറുവശത്തായി പോകുന്നു. അതുകൊണ്ട്‌ ഈ പ്രകാശം പ്രതിഫലിക്കുന്നത്‌ ഭൂമിയില്‍ കാണാന്‍ കഴിയാതെ പോകുന്നു. ഇതിനെയാണ്‌ അമാവാസി അല്ലെങ്കില്‍ കറുത്തവാവ്‌ എന്നു പറയുന്നത്‌.

ഹൈന്ദവ വിശ്വാസപ്രകാരം അമാവാസി ദിനത്തിന് നിരവധി പ്രത്യേകതകളുണ്ട്. ഈ ദിവസം മനുഷ്യശരീരത്തിൽ നെഗറ്റീവ് എനർജിയുടെ സ്വാധീനം ഉണ്ടാകുന്നു എന്നതാണ് പ്രധാന ആരോപണം. എന്നാല്‍, ഈ ദിവസം ആത്മാക്കള്‍ പുറത്തിറങ്ങി സഞ്ചരിക്കുമെന്നും ഉറ്റവരെ കാണാന്‍ എത്തുമെന്നുമുള്ള വിശ്വാസങ്ങള്‍ തെറ്റാണ്.

കറുത്തവാവ് ദിനത്തിന് ആത്മീയമായ ചില പ്രത്യേകതകള്‍ മാത്രമാണുള്ളത്. ഇതുമായി ബന്ധപ്പെട്ട്  ഭയപ്പെടുത്തുന്നതും ആശങ്കപ്പെടുത്തുന്നതുമായ വിശ്വാസങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

കർക്കടകത്തിലെയും തുലാത്തിലെയും അമാവാസികളാണ് ഏറ്റവും പ്രധാനപ്പെട്ടത്. പിതൃപ്രീതിയിലൂടെ ഉത്തമ സന്തതി പരമ്പരയ്ക്കും കുടുംബ അഭിവൃദ്ധിക്കും ഐശ്വര്യത്തിനുമായാണ് അമാവാസി വ്രതം ആചരിക്കുന്നത്. ഇതിലൂടെ സര്‍വ്വ ഐശ്വര്യങ്ങളും വന്നു ചേരുമെന്നാണ് വിശ്വാസം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍