പൌർണമി ദിവസം അന്നദാനം നടത്തിയാൽ ഫലമേറെ !

Webdunia
ഞായര്‍, 23 സെപ്‌റ്റംബര്‍ 2018 (12:00 IST)
കുടുംബത്തിന്റെ സന്തോഷത്തിനും ഐശ്വര്യത്തിനുമായി  കർമ്മങ്ങൾ ചെയ്യാവുന്ന ഏറ്റവും ശ്രേഷ്ടമായ ദിവസമണ് പൌർണമി അഥവാ വെളുത്ത വാവ്. ദേവീപ്രീതി നേടുന്നതിന് ഇതിലും ഉത്തമമായ ഒരു ദിവസമില്ലാ എന്നുതന്നെ പറയാം.
 
വെളുത്തവാവ് ദിവസം സുര്യോദയത്തിനു മുൻപ് തന്നെ വീടും പരിസരവും വൃത്തിയാക്കി ദേഹശുദ്ധി വരുത്തി നിലവിളക്ക് കൊളുത്തി പ്രർത്ഥിക്കുകയാണ് ഏറ്റവും ആദ്യം ചേയ്യേണ്ട കാര്യം. ഈ ദിനത്തിൽ അന്നദാനം നടത്തുന്നത് കുടുംബത്തിന്റെ സന്തോഷത്തിനും ഐശ്വര്യത്തിനും ഉത്തമമാണ്.  
 
പൌർണമി ദിവസത്തിൽ ദേവീപ്രീതിക്കായി കർമ്മങ്ങൾ നടത്തുന്നതിലൂടെ മാ‍തൃസ്വരൂപിണിയായ ദേവിയെ വീടിനുള്ളിൽ കുടിയിരുത്തുന്നു എന്നാണ് വിശ്വസം. അതിനാൽ തന്നെ ഈ ദിവസം വീട്ടിൽ മത്സ്യമാംസാദികൽ പാകം ചെയ്യാതിരിക്കുക.  

അനുബന്ധ വാര്‍ത്തകള്‍

Next Article