മലയാളിക്ക്‌ വീണ്ടും അംഗീകാരം

Webdunia
ശനി, 14 ജൂലൈ 2007 (14:45 IST)
FILEFILE

അമേരിക്കന്‍ ഐക്യനാടുകളിലെ പ്രമുഖ നഗരങ്ങളിലൊന്നായ ന്യൂറോഷന്‍സ്‌ സിറ്റി മനുഷ്യാവകാശ കമ്മീഷണറായി മലയാളിയായ തോമസ്‌ കോശിയെ വീണ്ടും നാമനിര്‍ദ്ദേശം ചെയ്തതായി റിപ്പോര്‍ട്ട്‌.

ഇത്‌ രണ്ടാം തവണയാണ്‌ ഇദ്ദേഹത്തെ മൂന്നു വര്‍ഷം കാലാവധിയുള്ള ഈ പദവിയിലേക്ക്‌ നാമനിര്‍ദ്ദേസം ചെയ്തിരിക്കുന്നത്‌. യെമന്‍, അമേരിക്ക എന്നിവിടങ്ങളില്‍ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്‌ തോമസ്‌ കോശി.

മനുഷ്യാവകാശ ധ്വസംനങ്ങള്‍ക്കും വര്‍ണ്ണ വിവേചനങ്ങള്‍ക്കും ഇരയായവര്‍ക്ക്‌ സംരക്ഷണം നല്‍കുക, അവര്‍ക്ക്‌ തുല്യനീതി ഉറപ്പു വരുത്തുക എന്നിവയാണ്‌ മനുഷ്യാവകാശ കമ്മീഷണറുടെ ഉത്തരവാദിത്വം.

അമേരിക്കയിലെ വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്‍റായും തോമസ്‌ കോശി സേവനം അനുഷ്ടിച്ചിട്ടുണ്ട്‌. ഭാര്യ ശോശാമ്മ, മക്കള്‍ : സിബിന്‍, സിന്ധു.