കുവൈറ്റില്‍ വനിതാ പൊലീസ്

Webdunia
ചൊവ്വ, 16 ഒക്‌ടോബര്‍ 2007 (15:26 IST)
കുവൈറ്റില്‍ ഉടന്‍ തന്നെ വനിതാ പൊലീസിനെയും നിയമിക്കാന്‍ തീരുമാനിച്ചു. 2008 മുതലാവും വനിതാ പൊലീസ് സേന ആരംഭിക്കുക.

കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയതാണിത്. ഇതിനായുള്ള ആസ്ഥാനത്തിന് കെട്ടിടവും കണ്ടെത്തിക്കഴിഞ്ഞതായും സൂചനയുണ്ട്.

വനിതാ പൊലീസ് സേന രൂപീകരിക്കാന്‍ ഫത്‌വ കമ്മിറ്റിയുടെ അംഗീകാരവും ലഭ്യമായിട്ടുണ്ട്. വനിതാ പൊലീസ് നിയമനത്തിനായി 30 നും 60 നും മധ്യേ പ്രായമുള്ള വനിതകളെയാവും പരിഗണിക്കുക. വിദ്യാഭ്യാസ യോഗത ബിരുദമായിരിക്കും.