ആരാണ് ഗോവിന്ദന്മാര്‍; പന്ത്രണ്ട് ശിവാലയങ്ങള്‍ ഇവയൊക്കെ

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 8 മാര്‍ച്ച് 2024 (14:00 IST)
ശിവാലയ ഓട്ടത്തിന് തയ്യാറെടുക്കുന്ന ഭക്തന്‍ന്മാരെ 'ഗോവിന്ദന്‍മാര്‍' എന്ന് പറയുന്നു. കുംഭമാസത്തിലെ ഏകാദശിക്ക് ഒരാഴ്ച മുന്‍പ് മാലയിട്ട് വ്രതമാരംഭിക്കണം ഈ ദിവസങ്ങളില്‍ സ്വന്തം ഗൃഹത്തില്‍ നിന്ന് ഭക്ഷണം കഴിക്കാറില്ല.
 
ക്ഷേത്രത്തിലെ നിവേദ്യച്ചോറ് മാത്രമേകഴിക്കുകയുളളൂ. രാത്രി കരിക്കും പഴവും മാത്രം. ത്രയോദശി നാളില്‍ ഉച്ച്ക്ക് ആഹാരം കഴിഞ്ഞ് കുളിച്ച് ഈറനോടെ ഒന്നാം ശിവാലയമായ തിരുമലയില്‍ സന്ധ്യാദീപം ദര്‍ശിച്ച് ഓട്ടമാരംഭിക്കുന്നു.
 
പന്ത്രണ്ട് ശിവാലയങ്ങള്‍
 
പന്ത്രണ്ട് ശിവാലയങ്ങളിലും തുടര്‍ച്ചയായി ചുരുങ്ങിയ കാലം കൊണ്ട് ഓടിയെത്തുന്നത് പുണ്യമായി കരുതപ്പെടുന്നു. ഓരോ ക്ഷേത്രത്തിലും ഓരോ ഭാവത്തിലാണ് പ്രതിഷ്ഠ.
 
സ്ഥലം പ്രതിഷ്ഠ
 
തിരുമല ശിവന്‍
മുനിമാര്‍തോട്ടം ശൂലപാണി
തിക്കുറിശ്ശി മഹാദേവന്‍
തൃപ്പരപ്പ് വീരഭദ്രന്‍
തിരുനന്തിക്കര നന്ദികേശ്വരന്‍
പൊന്മന തീന്പീലാധിപന്‍
പന്നിപ്പാകം കാലഭൈരവന്‍
കല്‍ക്കുളം നീലകണ്ഠന്‍
മേലാങ്കോട് കാലകാലന്‍
തിരുവിടക്കോട് ജടയപ്പന്‍
തൃപ്പന്നിക്കോട് വരാഹത്തിന്റെ കൊന്പ് മുറിച്ച ശിവന്‍
തിരുനട്ടാലം അര്‍ദ്ധനാരീശ്വരന്‍

അനുബന്ധ വാര്‍ത്തകള്‍

Next Article