ഞാനും ആസിഫും കല്യാണം കഴിച്ചാല്‍ എന്നും അടിയായിരിക്കും: അര്‍ച്ചന

Webdunia
വ്യാഴം, 15 മാര്‍ച്ച് 2012 (14:42 IST)
PRO
താനും ആസിഫ് അലിയും തമ്മില്‍ ഒരു കെമിസ്ട്രിയുമില്ലെന്നും തങ്ങള്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വെറും ഗോസിപ്പ് മാത്രമാണെന്നും നടി അര്‍ച്ചന കവി. ‘ഞാനും ആസിഫും തമ്മില്‍ ഒരിക്കലും യോജിക്കില്ല. കല്യാണം കഴിഞ്ഞാല്‍തന്നെ നിരന്തരം അടിയും ബഹളവുമായിരിക്കും. എന്നെ സഹിക്കാനൊന്നും അവന്‌ പറ്റില്ല’ - അര്‍ച്ചന കവി വ്യക്തമാക്കുന്നു.

ആസിഫ് അലിയും അര്‍ച്ചന കവിയും തമ്മില്‍ പ്രണയത്തിലാണെന്ന രീതിയില്‍ ഒട്ടേറെ ഗോസിപ്പുകളാണ് സിനിമാലോകത്ത് പ്രചരിക്കുന്നത്. എന്നാല്‍ തങ്ങള്‍ തമ്മില്‍ നല്ല സൌഹൃദം മാത്രമേയുള്ളൂ എന്ന് ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്.

“എന്‍റെ വീട്ടുകാര്‍ക്കോ ആസിഫിന്‍റെ വീട്ടുകാര്‍ക്കോ ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന്‌ ഒരിക്കലും ചിന്തിക്കാന്‍ പോലും കഴിയില്ല. കാരണം ഞങ്ങളെക്കുറിച്ച്‌ അവര്‍ക്കറിയാം. ഞാനും ആസിഫും തമ്മില്‍ ഒരു കെമിസ്‌ട്രിയുമില്ല. അവനും ഞാനും കൂടിച്ചേര്‍ന്നാല്‍ അടി ഉറപ്പാണ്‌” - മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ അര്‍ച്ചന കവി പറയുന്നു.

മാത്രമല്ല, ആസിഫിനെക്കുറിച്ച് മറ്റൊരു സുപ്രധാന വിവരം അര്‍ച്ചന ഈ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു - “ആസിഫിന്‌ നിരവധി കാമുകിമാരുണ്ട്‌. അവന്‍റെ ലൈനുകളുടെ ലിസ്‌റ്റ്‌ എന്‍റെ കൈയിലുണ്ട്‌.”