അസമില്‍ നിന്ന് പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ കോണ്‍ഗ്രസ് വനിതാ എം എല്‍ എ റുമി നാഥ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു. റുമിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതായിരിക്കാം എന്നാണ് അവരുടെ ഭര്‍ത്താവ് രാകേഷ് സിംഗ് പരാതിപ്പെട്ടിരുന്നത്. എന്നാല്‍ അവര്‍ കാമുകനൊപ്പം ഒളിച്ചോടി രണ്ടാം വിവാഹം കഴിച്ചു എന്നാണ് സൂചനകള്‍.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇസ്ലാം മതവിശ്വാസിയായ ഒരാളെ താന്‍ വിവാഹം ചെയ്തു എന്നാണ് റുമിയുടെ പോസ്റ്റ്. സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന സാക്കില്‍ ഹുസൈന്‍(27) എന്നയാളെയാണ് വിവാഹം ചെയ്തതെന്നും റുമി ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കിയിട്ടുണ്ട്.
“ഞാന്‍ മതം മാറി ഇസ്ലാമായി, എന്നാല്‍ ആരുടേയും നിര്‍ബന്ധപ്രകാരമല്ല ഇത് ചെയ്തത്. ഭര്‍ത്താവ് സാക്കിറിനൊപ്പമാണ് ഇപ്പോള്‍ കഴിയുന്നത്”- പോസ്റ്റില്‍ റുമി വിശദീകരിക്കുന്നു. ഏപ്രില്‍ 13-നാണ് വിവാഹം നടന്നതെന്നാണ് റിപ്പോര്‍ട്ട്. തന്റെ വിവാഹത്തിന്റെ വീഡിയോ ക്ലിപ്പിംഗ് മെയ് 25-ന് റുമി പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
32- കാരിയായ റുമിക്ക് ആദ്യ വിവാഹത്തില്‍ രണ്ട് വയസ്സുള്ള മകളുണ്ട്. റുമിയെ ആരോ തട്ടിക്കൊണ്ടുപോയതാണെന്ന് കാണിച്ച് ആദ്യ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്. റുമിയുടെ രണ്ടാം വിവാഹത്തിന്റെ കാര്യം കോടതി തീരുമാനിക്കുമെന്ന് പൊലീസ് അറിയിച്ചു.