തകരാത്ത പ്രണയത്തിന്

IFMIFM
ചെറിയ കാര്യങ്ങളായിരിക്കും പല പ്രണയബന്ധങ്ങളും തകരുന്നതിനു പിന്നില്‍. അതിനാല്‍ കാമുകീകാമുകന്‍മാര്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ചില വിഷയങ്ങളുണ്ട്. പ്രണയിതാവിനെ പൂര്‍ണമായും മനസിലാക്കാതെയുള്ള പ്രണയബന്ധങ്ങളാണ് ഇങ്ങനെ തകര്‍ന്നു പോകുന്നതില്‍ അധികവും.

രഹസ്യ സ്വഭാവം: നിങ്ങളുടെ പ്രണയിതാവ് അവരുടെ ഉറ്റ സുഹൃത്തിനെ കുറിച്ച് കൂടുതല്‍ സംസാരിക്കുന്നതായി നിങ്ങള്‍ക്ക് തോന്നുന്നുണ്‍ടൊ. അതോ നിങ്ങളുടെ ഉറ്റസുഹൃത്തുമായുള്ള ബന്ധം നിങ്ങള്‍ പ്രണയിതാവില്‍ നിന്ന് മറയ്ക്കാറുണ്ടൊ?

ഒന്നോര്‍ക്കുക, രഹസ്യങ്ങളില്ലാതെ പരസ്പരം പൂര്‍ണമായി മനസിലാക്കിയാല്‍ മാത്രമെ നല്ല പ്രണയബന്ധം ഉണ്ടാവുകയുള്ളു. നിങ്ങളുടെ പ്രണയിതാവിന് ഈ കാര്യങ്ങള്‍ വേദനിപ്പിക്കുമെന്നോ, അവരില്‍ അസൂയയുടേ വിത്തുകള്‍ മുളയ്ക്കാന്‍ ഇടയാക്കുമോ എന്ന് നിങ്ങള്‍ക്ക് തോന്നിയാലും രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ ശ്രമിക്കാതിരിക്കുക.

വിശ്വാസത്തെ തകര്‍ക്കല്‍: പ്രണയിതാക്കള്‍ തമ്മില്‍ മാത്രം സംസാരിക്കേണ്ട ചില വിഷയങ്ങളുണ്ട്. അതൊരിക്കലും മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യുന്ന സാഹചര്യമുണ്ടാക്കരുത്. അത് നിങ്ങളുടെ ബന്ധത്തിന്‍റെ വേരു മുറിക്കലാവും എന്നോര്‍ക്കുക. പ്രണയിതാവിന്‍റെ സ്വഭാവ സവിശേഷതകളും കുറവുകളും എല്ലാം നിങ്ങള്‍ക തമ്മില്‍ മാത്രം സംസാരിക്കുന്ന വിഷയമാക്കി മാറ്റുക.

ചിലര്‍ക്ക് തങ്ങളുടെ പ്രണയിതാക്കള്‍ക്ക് പറ്റിയ അബദ്ധങ്ങള്‍ കൂട്ടുകാരുമായി പങ്കുവയ്ക്കുന്നത് വളരെ ഇഷ്ടമുള്ള കാര്യമാണ്. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ പ്രണയബന്ധത്തിലെ വിശ്വാസത്തെ തകര്‍ക്കുന്നതോടൊപ്പം കൂട്ടുകാര്‍ക്ക് മുന്നില്‍ നിങ്ങള്‍ ചെറുതാവുകയുമാണ് ചെയ്യുന്നത്.

IFMIFM
താരതമ്യ പെടുത്തലുകള്‍: നിങ്ങളെ പ്രണയിതാവ് മറ്റാരെങ്കിലുമായി താരതമ്യം ചെയാറുണ്ടൊ. അല്ലെങ്കില്‍ നിങ്ങള്‍ അങ്ങനെ ചെയ്യാറുണ്ടോ. താരതമ്യം നടത്തുന്നതു കൊണ്ട് പ്രണയതാവ് അവര്‍ക്കുള്ള കുറവുകള്‍ പരിഹരിക്കാന്‍ ശ്രമിക്കും എന്നു നിങ്ങള്‍ക്ക് തോന്നിയാല്‍ അത് വിഡ്ഡിത്തമാണെന്ന് ഓര്‍മ്മപ്പെടുത്തട്ടെ.

താരതമ്യപ്പെടുത്തലുകള്‍ പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുകയുള്ളു. അതിനാല്‍ അത്തരം സാഹസങ്ങള്‍ക്ക് മുതിരാതിരിക്കുക. താരതമ്യം ചെയ്യുന്നത് പലപ്പോഴും സംശയം ജനിപ്പിക്കാന്‍ ഇടയാക്കും.പിന്നെ ബന്ധം തകരാന്‍ വേറേ വല്ലതും വേണോ.

സമയ പാലനം: നിങ്ങള്‍ കണ്ടുമുട്ടുന്ന നിമിഷങ്ങള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നത് വളരെ പ്രധാനമാണ്. മറ്റുള്ളവരെ കുറിച്ച് സംസാരിച്ച് സമയം നഷ്ടപ്പെടുത്താതിരിക്കുക. പരസ്പരം അറിയാന്‍ ശ്രമിക്കുക. കിട്ടുന്ന നിമിഷങ്ങള്‍, നല്ല ഓര്‍മ്മകളാക്കി മാറ്റാന്‍ ശ്രമിക്കുക.

ആകര്‍ഷണം: സുഹൃത്തിനെ പോലെ നിങ്ങള്‍ പെരുമാറണമെന്ന് പ്രണയിതാവ് ആഗ്രഹിക്കുന്നോ,അല്ലെങ്കില്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാനായി നിങ്ങളുടെ പ്രണയിതാവ് ശ്രമിക്കുന്നുണ്ടോ. അങ്ങനെയെങ്കില്‍ നിങ്ങളുടെ പ്രണയ ബന്ധം തകര്‍ച്ചയുടെ പാതയിലേക്കു നിങ്ങുകയാണ് എന്ന് ഏറേക്കുറേ ഉറപ്പിക്കാം.

ഇവിടെ പറഞ്ഞ കാര്യങ്ങളിലുള്ള നിങ്ങളുടെ സമീപനത്ത അനുസരിച്ചിരിക്കും നിങ്ങളുടെ പ്രണയബന്ധത്തിന്‍റെ നിലനില്‍‌പ്. ഇതില്‍ എവിടെയൊക്കെ നിങ്ങളുടെ ഭാഗത്തു നിന്ന് വീഴ്ച വരുന്നുവോ അതെല്ലാം ബന്ധം തകരുന്നതിനുള്ള നിങ്ങളുടെ സംഭാവനയായി മാറും എന്നോര്‍മ്മിക്കുക.

അതിനാല്‍ പ്രണയിതാവിനോട് പൂര്‍ണമായും സത്യസന്ധതയും വിശ്വാസതയും പുലര്‍ത്തുക. പ്രണയിതാവിനേയും അതേ ആത്മാര്‍ത്ഥതയോടെ വിശ്വസിക്കുകയും ചെയ്താല്‍ എല്ലാം ശുഭം.