കോപ്പ അമേരിക്കയില്‍ ചിലിയുടെ ചിരിയും; അര്‍ജന്റീനയുടെ കണ്ണീരും

Webdunia
ഞായര്‍, 3 ജനുവരി 2016 (16:22 IST)
2015ലെ ഫുട്‌ബോളിലെ പ്രധാനവാര്‍ത്ത കോപ്പ അമേരിക്കയില്‍ തന്നെയായിരുന്നു. കരുത്തരായ അര്‍ജന്റീനയെ പെനാല്‍‌റ്റി ഷൂട്ടൊട്ടില്‍ പരാജയപ്പെടുത്തി ചിലി കോപ്പയില്‍ മുത്തമിട്ടതും, ലോകകപ്പിലെ നാണക്കേട് തൂത്തെറിയാനെത്തിയ ബ്രസീല്‍ പാരാഗ്വയോട് തോറ്റ് പുറത്തായതും ഫുട്‌ബോള്‍ ലോകത്തിന് കാണേണ്ടിവന്നു.

ക്ലബ് ഫുട്‌ബോളില്‍ ബാഴ്‌സലോണയുടെ തേരോട്ടവും റയല്‍ മാഡ്രിഡിന്റെയും മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ കിതപ്പും കാണേണ്ടിവന്നു. ലയണല്‍ മെസി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയപ്പോള്‍ ക്രിസ്‌റ്റ്യാനോ റൊണാണ്‍ഡോ പിന്നോക്കം പോയി.

ചെല്‍‌സി പരിശീലകന്‍ ഹൊസെ മൗറീഞ്ഞോയെ ക്ലബ് പുറത്താക്കിയതും യുണൈറ്റഡ് പരിശീലകന്‍ വാന്‍ ഗാലിന്റെ നിലനില്‍പ്പ് പരുങ്ങലിലായതും മൈതാനത്തെ വിശേഷങ്ങളായിരുന്നു. ഫിഫ പ്രസിഡന്റ് സ്ഥാനത്തു നിന്നും സെപ്‌ ബ്ലാറ്റര്‍ പുറത്തായതും യൂറോപ്പ്യന്‍ ഫുട്‌ബോള്‍ സംഘടനയായ യുവേഫയുടെ തലവനായ മിഷേല്‍ പ്ലാറ്റിനിയെ ഫിഫ എട്ടു വര്‍ഷം വിലക്കിയതും ലോകശ്രദ്ധയാകര്‍ഷിച്ച വാര്‍ത്തകളായിരുന്നു.

ഇന്ത്യന്‍ ഫുട്‌ബോള്‍ രംഗത്ത് ഐ എസ് എല്‍ കൂടുതല്‍ ജനകീയമാകുകയും കൊല്‍ക്കത്തയെ പരാജയപ്പെടുത്തി ചെന്നൈയില്‍ എഫ്‌ സി കപ്പ് നേടുകയും ചെയ്‌തു.