അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി ക്യൂബയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ എത്തിയത് വാര്‍ത്താപ്രാധാന്യം നിറഞ്ഞതായിരുന്നു. 1998ല്‍ ജോണ്‍ പോള്‍ രണ്ടാമന് ശേഷം ആദ്യമായിട്ടാണ് ഒരു മാര്‍പാപ്പ വിപ്ലവങ്ങളുടെ നാട്ടിലെത്തിയത്.
ഈ സന്ദര്‍ശനത്തിലൂടെ അരനൂറ്റാണ്ടിന് ശേഷം യുഎസ് -ക്യൂബ ബന്ധം പുനഃസ്ഥാപിക്കുന്നതിന് മാർപാപ്പ നിർണായക പങ്ക് വഹിക്കുകയും ചെയ്‌തു.
രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ഒഴിവാക്കാൻ അമേരിക്കയോടും ക്യൂബയോടും മാർപാപ്പ ആവശ്യപ്പെടുകയും ചെയ്‌തു. ഹവാനയിലെ ജോസ് മാർതി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മാർപാപ്പയെ ക്യൂബൻ പ്രസിഡന്റ് റൗൾ കാസ്ട്രോ സ്വീകരിക്കുകയായിരുന്നു.