നടിമാര്‍ വേശ്യകളാണെന്ന് നിർമ്മാതാവിന്റെ ഭാര്യ

Webdunia
വ്യാഴം, 22 മാര്‍ച്ച് 2018 (09:49 IST)
തമിഴ് സിനിമകളിലെ നടിമാര്‍ വേശ്യകളും കുടുംബം കലക്കികളുമാണെന്ന വിവാദ പരാമര്‍ശവുമായി നിര്‍മ്മാതാവ് ഗണനവേല്‍ രാജയുടെ ഭാര്യയുംകോസ്റ്റിയൂം ഡിസൈനറുമായ നേഹ. തമിഴ് സിനിമയിലെ നടിമാരെ പറ്റിയാണ് നേഹ ഇത്തരത്തില്‍ പറഞ്ഞത്.
 
ട്വിറ്ററിലൂടെയായിരുന്നു ആരോപണം ഉന്നയിച്ചത്. ഒരു പുരുഷനും കുട്ടിയല്ല എങ്കിലും ഇത്തരക്കാരുടെ തുറന്ന സമീപനമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് നേഹ പറയുന്നു. നമ്മുടെ പുരുഷന്മാര്‍ അവര്‍ക്ക് നല്ല അവസരങ്ങള്‍ നല്‍കുന്നു. കരിയറില്‍ ഉയര്‍ച്ച നേടാന്‍ സഹായിക്കുന്നു, അത് അവര്‍ക്ക് കുടുംബങ്ങളെ വരെ തകര്‍ക്കാനുള്ള ശക്തി നല്‍കുകയാണെന്ന് നേഹ ആരോപിക്കുന്നു.
 
നേഹയുടെ ട്വീറ്റ് കണ്ട ഫോളോവേഴ്‌സ് ഗണനവേല്‍ രാജയ്ക്ക് വിവാഹേതരബന്ധമുണ്ടെന്നും നേഹ ട്വിറ്ററിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത് സുചിലീക്‌സിനു സമാനമാണെന്നും അഭിപ്രായപ്പെട്ടു.  

അനുബന്ധ വാര്‍ത്തകള്‍

Next Article