ഭരണഘടനയ്ക്ക് വേണ്ടി കടമെടുത്തവ

Webdunia
PROPRO
ഇന്ത്യയുടെ ഭരണഘടനയിലെ ചില ആശയങ്ങള്‍ മറ്റ് രാജ്യങ്ങളുടെ ഭരണഘടനയില്‍ നിന്ന് കടമെടുത്തവയാണ്.

ആമുഖം, സ്വതന്ത്ര നീതിന്യായ സംവിധാനം, മൌലികാവകാശങ്ങള്‍, സുപ്രീം കോടതി, ഹൈക്കോടതി, പ്രസിഡന്‍റിന്‍റെ പദവി എന്നിവയെല്ലാം അമേരിക്കന്‍ ഭരണഘടനയെ ഉപജീവിച്ചുള്ളതാണ്.

പാര്‍ലമെന്‍ററി സമ്പ്രദായം, ഏകപൌരത്വം, നിയമനിര്‍മ്മാണ നടപടിക്രമം എന്നിവ ബ്രിട്ടനില്‍ നിന്നും അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജര്‍മ്മനിയില്‍ നിന്നും കണ്‍‌കറന്‍റ് ലിസ്റ്റ്, വാണിജ്യ വ്യവസായ ചട്ടങ്ങള്‍ എന്നിവ ഓസ്ട്രേലിയയില്‍ നിന്നും മൌലിക കടമകള്‍ ജപ്പാന്‍, സോവിയറ്റ് യൂണിയന്‍ എന്നിവയില്‍ നിന്നും സ്വീകരിച്ച ആശയങ്ങളാണ്.

നിര്‍ദ്ദേശക തത്വങ്ങള്‍, രാഷ്ട്രപതി തെരഞ്ഞെടുപ്പ്, രാജ്യസഭയിലേക്കുള്ള നാമനിര്‍ദ്ദേശം എന്നിവ അയര്‍ലന്‍റില്‍ നിന്നും കേന്ദ്ര സംസ്ഥാന അധികാരം പങ്കിടല്‍ കാനഡയില്‍ നിന്നും ഭരണഘടനാ ഭേദഗതി ദക്ഷിണാഫ്രിക്കയില്‍ നിന്നും സ്വീകരിച്ചവയാണ്.