സിംഹാചലത്തിലെ ലക്‍ഷ്മീനരസിംഹമൂര്‍ത്തി

Webdunia
ഞായര്‍, 11 മെയ് 2008 (18:56 IST)
WDWD
വൈശാഖ മാസത്തിലെ മൂന്നാം ദിവസം സിംഹാചലം ഭക്തരെകൊണ്ട് നിറഞ്ഞിരിക്കും. അക്ഷയ തൃതീയ ദിനമാണെന്നതിനാലാണിത്. ഈ ദിവസം ശ്രീ ലക്‍ഷീ നാരായണ സ്വാമിയുടെ വിഗ്രഹം ചന്ദനം കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കും. ഈ ദിവസം മാത്രമെ ഭഗവാന്‍റെ തനിസ്വരൂപം ദര്‍ശിക്കാനാകൂ. ഈ ക്ഷേത്രത്തിന്‍റെ ചരിത്രം പതിനൊന്നാം നൂറ്റാണ്ടില്‍ നിന്ന് തുടങ്ങുന്നു.

സിംഹാചലം എന്നാല്‍ സിംഹത്തിന്‍റെ കുന്ന് എന്നര്‍ത്ഥം. മഹാവിഷ്ണുവിന്‍റെ നാലാമത്തെ അവതാരമായ നരസിംഹന്മൂര്‍ത്തിയുടെ പേരിലാണ് ഈ കുന്ന് അറിയപ്പെടുന്നത്. തന്‍റെ ഭക്തനായ പ്രഹ്ലാദനെ ആപത്തില്‍ നിന്ന് രക്ഷിക്കാന്‍ നരസിംഹമൂര്‍ത്തിയുടെ രൂപത്തില്‍ മഹാവിഷ്ണു അവതരിച്ചത് ഇവിടെ ആണെന്നാണ് ഐതീഹ്യം.

ആപത്തില്‍ നിന്ന് തന്നെ രക്ഷിച്ച നരസിംഹമൂര്‍ത്തിക്കായി പ്രഹ്ലാദനാണ് ആദ്യമായി ഇവിടെ ക്ഷേത്രം നിര്‍മ്മിച്ചതെന്ന് വിശ്വസിക്കുന്നു. തന്‍റെ പിതാവായ അസുരരാജാവ് ഹിരണ്യകശ്യപുവിനെ നരസിംഹ മൂര്‍ത്തി നിഗ്രഹിച്ച ശേഷമായിരുന്നു പ്രഹ്ലാദന്‍ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായത്. എന്നാല്‍, കൃതയുഗത്തിന് ശേഷം ക്ഷേത്രം വേണ്ടവിധം പരിപാലിക്കപ്പെടാതെ നശിക്കാന്‍ തുടങ്ങി. നരസിംഹമൂര്‍ത്തിയുടെ വിഗ്രഹം തന്നെ മണ്ണ് മൂടാന്‍ ആരംഭിച്ചു. നശിക്കപ്പെട്ട ക്ഷേത്രം മറ്റൊരു യുഗത്തില്‍ ചന്ദ്രവംശത്തിലെ പുരൂരവസ് പുനര്‍നിര്‍മ്മിച്ചു എന്ന് കരുതപ്പെടുന്നു.

ഒരിക്കല്‍ ഭാ‍ര്യ ഉര്‍വശിയോടൊപ്പം ആകാശ മാര്‍ഗ്ഗം സഞ്ചരിക്കവെ ഏതോ അതിന്ദ്രീയ ശക്തിയാല്‍ പുരൂരവസിന്‍റെ രഥ ം
WDWD
സിംഹാചലത്തില്‍ ഇറങ്ങുകയുണ്ടായി. മണ്ണില്‍ മൂടപ്പെട്ട് കിടക്കുന്ന നരസിംഹമൂര്‍ത്തിയുടെ വിഗ്രഹം കണ്ടെത്തിയ പുരൂരവസ് മണ്ണ് നീക്കി പ്രതിമ വൃത്തിയാക്കിയെങ്കിലും ചന്ദനം കൊണ്ട് വിഗ്രഹത്തെ ആവരണം ചെയ്യാനുള്ള അശരീരിയെ തുടര്‍ന്ന് അപ്രകാരം ചെയ്തു.

ഫോട്ടോഗാലറി കാണാന്‍ ക്ലിക് ചെയ്യുക

WDWD
ഈ രൂപത്തിലായിരിക്കണം ഭഗവാനെ ഭക്തര്‍ വണങ്ങേണ്ടതെന്നും അശരീരിയില്‍ വെളിപ്പെട്ടു. വൈശാഖ മാസത്തിലെ മൂന്നാം ദിനം മാത്രമേ ഭഗവാന്‍റെ തനിസ്വരൂപം ഭക്തര്‍ക്ക് ദൃശ്യമാകാവൂ എന്നും അശരീരിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് താന്‍ നീക്കിയ മണ്ണിന്‍റെ അളവില്‍ ചന്ദനം കൊണ്ട് വിഗ്രഹത്തെ പൊതിഞ്ഞ പുരൂരവസ് ഒരിക്കല്‍ കൂടി ക്ഷേത്രം നിര്‍മ്മിച്ചു. ഇതിന് ശേഷം ശ്രീവരാഹ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം ഭക്തരുടെ ആശാകേന്ദ്രമായി സ്ഥിതി ചെയ്യുന്നു.

ക്ഷേത്രത്തിന്‍റെ പ്രാധാന്യം

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തില്‍ ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ എറ്റവും പുരാതനമായ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. വിശാഖപട്ടണത്ത് നിന്ന് 16 കിലോമീറ്റര്‍ വടക്ക് മാറി സമുദ്രനിരപ്പിന് 800 അടി മുകളിലാണ് സിംഹാചലം സ്ഥിതി ചെയ്യുന്നത്. കുന്നിന്‍റെ മുകളില്‍ വടക്ക് ഭാഗത്താണ് നരസിംഹമൂര്‍ത്തിയുടെ ക്ഷേത്രം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്.

കൈതച്ചക്കച്ചെടികളും മാവുകളും പ്ലാവുകളും പടര്‍ന്ന് കിടക്കുന്ന മനോഹരമായ താഴ്വരയിലൂടെയാണ് ക്ഷേത്രത്തിലേക്ക് പോകേണ്ടത്. ആയിരത്തോളം പടികള്‍ കടന്ന് വേണം ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍. പടികള്‍ക്ക് ഇരുവശവും മരങ്ങള്‍ തണല്‍‌വിരിച്ച് നില്‍ക്കുന്നതിനാല്‍ ഭക്തര്‍ക്ക് പടി കയറുന്നതിന്‍റെ ആയാസം അനുഭവപ്പെടില്ല.

ഏപ്രില്‍, ജൂണ്‍ മാസങ്ങളിലാണ് സിംഹാചലത്തില്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്നത്. ശനിയാഴ്ചകളും
WDWD
ഞായറാഴ്ചകളും വിശേഷദിവസങ്ങളാണ്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന വര്‍ഷിക കല്യാണം(ചൈത്ര ശുദ്ധ ഏകാദശിയിലാണ് ഇത് കൊണ്ടാടുന്നത്), ഏപ്രില്‍, മേയ് മാസങ്ങളില്‍ നടക്കുന്ന ചന്ദനയാത്ര( വൈശാഖ മാസത്തിലെ മൂന്നാം ദിവസമാണ് ഇത് ആഘോഷിക്കുന്നത്) എന്നിവയാണ് പ്രധാന ഉത്സവങ്ങള്‍.

എത്താനുള്ള മാര്‍ഗ്ഗം

WDWD
റോഡ്: ഹൈദ്രാബാദില്‍ നിന്ന് വിശാഖപട്ടണത്തിലേക്ക് 650 കിലോമീറ്ററും വിയവാഡയില്‍ നിന്ന് വിശാഖപട്ടണത്തിലേക്ക് 350 കിലോമീറ്ററും ദുരമുണ്ട്. ഹൈദ്രാബാദ്/തിജയവാഡ, ഭുവനേശ്വര്‍, ചെന്നൈ, തിരുപ്പതി എന്നിവിടങ്ങളില്‍ നിന്ന് പതിവ് ബസ് സര്‍വീസുകളുണ്ട്.

തീവണ്ടി: ചെന്നൈ/ കൊല്‍ക്കത്ത പാതയില്‍ വിശാഖപട്ടണം വ്യാവസായിക പ്രാധാന്യമുള്ള സ്ഥലമാണ്. ന്യൂഡല്‍‌ഹി, ചെന്നൈ, കൊല്‍ക്കത്ത, ഹൈദ്രാബാദ് എന്നിവിടങ്ങളില്‍ നിന്ന് തീവണ്ടി സര്‍വീസുകള്‍ ദിനം തോറും ഉണ്ട്.
WDWD


വ്യോമമാര്‍ഗ്ഗം: ഹൈദ്രാബാദ്, ചെന്നൈ, കൊല്‍ക്കത്ത, ന്യൂഡല്‍‌ഹി, ഭുവനേശ്വര്‍ എന്നീ സ്ഥലങ്ങളുമായി വ്യോമമാര്‍ഗ്ഗം ബന്ധപ്പെട്ടിരിക്കുന്നു.ഹൈദ്രാബാദിലേക്ക് എല്ലാ ദിവസവും ചെന്നൈ, ന്യൂഡല്‍‌ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ അന്‍ച് ദിവസവും ഇന്ത്യന്‍ എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നു.