വിജയവാഡയിലെ ത്രിശക്തി പീഠം

Webdunia
WDWD
ശ്രീകാളിമാതാ അമ്മാവരി ദേവസ്ഥാനം. ത്രിശക്തി പീഠമെന്നറിയപ്പെടുന്ന ഈ ക്ഷേത്രം ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സ്ഥിതിചെയ്യുന്നത്. കൃഷ്ണവേണി നദിയുടെ കരയിലുള്ള ഈ ക്ഷേത്രം ആധുനിക കാലത്ത് വളരെ വിരളമായി കാണാന്‍ കഴിയുന്ന തരം ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ശ്രീമഹാകാളി, ശ്രീമഹാലക്ഷ്മി, ശ്രീ മഹാസരസ്വതി എന്നി പരിശുദ്ധ ശക്തികള്‍ ഒന്നിച്ചിരിക്കുന്നതാണ് തൃശക്തി. ഇഛാശക്തി, ക്രിയാശക്തി, ജ്ഞാന ശക്തി എന്നിവയെ പ്രതിനിധീകരിക്കുന്ന ഇവിടം രാജ്യത്തെ ‘അഷ്ട ദശാ പീഠമായി’ പരിഗണിക്കുന്നു.

സ്ഥലപുരാണം

നെല്ലൂരിനടുത്ത ഒരു കാട്ടില്‍ നിന്നാണ് ശ്രീമഹാകാളിയുടെ പ്രതിഷ്ഠ ആദ്യം കണ്ടെത്തിയത്. പ്രതിഷ്ഠ ലഭിച്ച മിലിട്ടറി എഞ്ചിനീയര്‍ അവിടെ നിന്നും അത് വിജയവാഡയിലേക്ക് കൊണ്ടുവരികയായിരുന്നു. 1947 ഒക്ടോബര്‍ 14 ന് ദേവീ പൂജ നടത്തുന്ന ഗുഞ്ജ രാമസ്വാമി എന്ന പൂജാരിയാണ് വിശുദ്ധ നദിയായ കൃഷ്ണവേണിയുടെ കരയില്‍ സ്ഥാപിച്ചത്. ഈ ക്ഷേത്രത്തില്‍ 11 വര്‍ഷം മഹാപൂജ നടത്തി ‘കാളിദാസന്‍’ എന്ന പേരില്‍ ഈ പൂജാരി പിന്നീട് അറിയപ്പെട്ടു.

പിന്നീട് പല സാഹചര്യത്തില്‍ ക്ഷേത്രം അടച്ചു. 1965 ല്‍ മറ്റൊരു പൂജാരിയായ തുരാഗ വെങ്കടേശ്വരലുവാണ് ക്ഷേത്രത്തിന്‍റെ വാതിലുകള്‍ തുറന്നത്. 15 വര്‍ഷത്തിലധികം ക്ഷേത്രം അടഞ്ഞു കിടന്ന ശേഷം തുറന്നപ്പോള്‍ ക്ഷേത്രത്തിനകത്ത് ഒരു പ്രകാശം പരന്നു കിടന്നിരുന്നു. അതിശയം പൂണ്ട പൂജാരി ശ്രീമഹാകാളിയുടെ ശക്തിയാണതെന്നു തിരിച്ചറിഞ്ഞു.

WD
മന്ത്രോച്ചാരണത്തോടെയാണ് സാധാരണ പൂജ തുടങ്ങുന്നത്. അതിനു ശേഷം ശാസ്ത്രവിധിക്കനുസൃതമായി ‘പഞ്ചാമൃത സ്ഥാപനം, ശ്രീലക്ഷ്മി ഗണപതി ഹോമം, ലക്ഷ കുംകുമാര്‍ച്ചന’ എന്നിവയുണ്ടാകും. വര്‍ഷം തോറും ഭക്തര്‍ ശരണ്‍ നവരാത്രി, ദീപാവലി എന്നിവയെല്ലാം ക്ഷേത്രത്തില്‍ ആഘോഷിക്കാറുണ്ട്.

WD
മഹാകാളിയുടെ ദശമുഖം

പത്തു മുഖങ്ങളും പത്തു കാലുകളും മഹാകാളിക്കുണ്ട്. ഇരുണ്ട നീല നിറമാണ്. ആഭരണത്തോടു കൂടിയ കാളി എട്ടുകൈകളിലും പല ആയുധങ്ങള്‍ ഏന്തിയിരിക്കുന്നു. വാള്‍, ചക്രായുധം, അമ്പ്, ഗദ, ശൂലം, വില്ല്, പരിച,കുന്തം. കവണ രക്തത്തോടു കൂടിയ ഒരു മനുഷ്യ ശിരസ്സ്, ശംഖ് എന്നിവയാണ് അവ. ദേവിയുടെ തമോഗുണ പ്രഭാവമാണിത്. മഹാവിഷ്ണുവിനെ വരെ ‘യോഗനിദ്രയില്‍’ ആക്കിയ പ്രഭാവമാണിത്. അസുരന്‍‌മാരായ മധുവിനെയും കൈതവനെയും നിഗ്രഹിക്കുന്നതിനായി പിന്നീട് ബ്രഹ്‌മാവിന്‍റെ അപേക്ഷപ്രകാരമാണ് ദേവി മഹാവിഷ്ണുവിനെ യോഗനിദ്രയില്‍ നിന്നുണര്‍ത്തിയതത്രേ.


മഹാലക്ഷ്മിയുടെ 18 കൈകള്‍

മഹാലക്ഷ്മിയുടെ രണ്ടാമത്തെ ഗുണം ‘രജോഗുണം’ പവിഴം പോലെ ദേവിയുടെ നിറം ചുവപ്പാകുന്ന അവസ്ഥയാണിത്. ഈ ഭാവത്തില്‍ ദേവിയെ 18 കൈകളിലും മാലയുമായി കാണാം . മഴു, താമര, വില്ല്, നിറകുടം, ഗദ, വജ്രായുധം, വാള്‍, ദണ്ഡ്, പരിച, ശംഖ്, മണി, പാത്രം, കുന്തം, ത്രിശൂലം, കുടുക്ക്, സുദര്‍ശന ചക്രം തുടങ്ങിയ ആയുധങ്ങള്‍ വഹിച്ചിരിക്കുന്നു.

WD
എല്ലാ ദേവന്‍‌മാരുടെയും ശക്തിയുമായി പിറന്നവളാണെങ്കിലും അവള്‍ ശക്തിയുടെ മാത്രം പ്രതീകമല്ല. ദുഷ്ട ശക്തികളെ നിഗ്രഹിക്കാനുള്ള ക്രോധത്തിന്‍റെ പ്രതീകം കൂടിയാണ്. അതുകൊണ്ടാണ് യുദ്ധത്തിന്‍റെയും രക്തത്തിന്‍റെയും നിറമായ ചുവന്ന നിറം അവള്‍ക്ക് വന്നത്. അവളാണ് മഹിഷാസുരനെ നിഗ്രഹിച്ചത്. ‘ശക്തിയുടെ’ ഉപാസകരെല്ലാം അതുകൊണ്ട് അവളെ ‘മഹിഷാസുരമര്‍ദ്ധിനി’ യായി ആരാധിക്കുന്നത്.

WD
മഹാസരസ്വതിയുടെ എട്ടു കൈകള്‍

മഹാസരസ്വതി ദേവിയുടെ മൂന്നാമത്തെ ഗുണമായ സാത്രിക് അവസ്ഥയാണ്. ശരത്കാല ചന്ദ്രനെ പോലെ സൌന്ദര്യവതിയായിട്ടാണ് ദേവിയുടെ ഈ ഭാവം. മണി, ത്രിശൂലം, ശംഖ്, ചക്രം, അമ്പ് വില്ല്, കലപ്പ, ഉലക്ക എന്നിവ കൈയ്യില്‍ പിടിച്ചിരിക്കുന്നു. സൌന്ദര്യത്തിന്‍റെയും ശാരീരിക പൂര്‍ണതയുടേയും ഐശ്വര്യത്തിന്‍റെയും സമ്പൂര്‍ണതയുടെയും പ്രതീകമാണ് ഈ ഭാവം. ദ്രുമലോചനന്‍, ചന്ദന്‍, മുണ്ഡന്‍ നിസുംബന്‍ സുംബന്‍ എന്നീ രാക്ഷസന്‍‌മാര്‍ക്കു മേല്‍ വിജയം നേടിയത് മഹാസരസ്വതിയാണെന്ന് വിശ്വാസം.

ശക്തികളില്‍ പ്രഥമസ്ഥാനം ‘മഹേശ്വരി’ അല്ലെങ്കില്‍ ‘രാജ രാജേശ്വരി’ക്കാണ്. ദക്ഷിണേന്ത്യയില്‍ ദേവിയുടെ ഈ അവസ്ഥയ്‌ക്ക് ‘ലളിത ത്രിപുര സുന്ദരി’ എന്നാണ് വിളിക്കുന്നത്. ലളിത എന്നാല്‍ സൌന്ദര്യ പ്രതീകമാണ്.

WD
എത്തിച്ചേരേണ്ട വിധം:

വിജയവാഡ നഗരത്തിന്‍റെ ഹൃദയ ഭാഗത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. റയില്‍‌വേ സ്റ്റേഷനില്‍ നിന്നും പത്തു മിനിറ്റ് യാത്ര ചെയ്താല്‍ ക്ഷേത്രത്തിലെത്താം. ഹൈദ്രാബാദില്‍ നിന്നും 275 കിലോമീറ്റര്‍ അകലെയാണ് വിജയവാഡ. രാജ്യത്തിന്‍റെ എല്ലാ ഭാഗത്തു നിന്നും റയില്‍, റോഡ്, വിമാന മാര്‍ഗ്ഗം ഇവിടെയെത്താം.