താജുല്‍മസ്ജിദിന്‍റെ മഹനീയത

Webdunia
WDWD
മുസ്ലീം ജനസംഖ്യയില്‍ ഇന്തോനേഷ്യ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്ക്. അതിനാല്‍ തന്നെ മുസ്ലീം പള്ളികളും ധാരാളം. മതേതര രാജ്യമായ ഇവിടെത്തന്നെയാണ് ഏഷ്യയിലെ ഏറ്റവും വലിയ മുസ്ലീം പള്ളിയായ താജുല്‍ മസ്ജിദും.

മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലാണ് താജുല്‍ മസ്ജിദ്. ജുമ മസ്ജിദ് എന്ന് വിളിപ്പേരുള്ള ഈ ആരാധനാലയം ‘മുസ്ലീം പള്ളികളുടെ കിരീടം’ എന്നാണ് പ്രദേശവസികളുടെ ഇടയില്‍ അറിയപ്പെടുന്നത്. ഇവിടെ എത്തുമ്പോള്‍ തന്നെ ആത്മീയതയുടെ സ്പര്‍ശം നമുക്ക് അനുഭവപ്പെടും.

പള്ളിയുടെ പ്രധാന ഹാളിലെത്തുന്നത് ഒരു ഇടനാഴിയിലൂടെയാ‍ണ്. ഈ ഇടനാഴിക്കരികില്‍ മനോഹരമായ ഒരു കുളമുണ്ട്. പ്രധാന ഹാളിന്‍റെ പ്രതിബിംബം ഈ കുളത്തില്‍ നമുക്ക് കാണാനാകും. പ്രധാന ഹാളിലാണ് ഭക്തജനങ്ങള്‍ നിസ്ക്കരിക്കുന്നത്. പ്രധാന ഹാളിനോട് ചേര്‍ന്ന് മദ്രസയും പ്രവര്‍ത്തിക്കുന്നുണ്ട്.

പിങ്ക് നിറമുള്ള പള്ളിയില്‍ വളരെ വലിയ രണ്ട് മിനാരങ്ങളുണ്ട്. ഇതിന് പുറമെ മുഖ്യ കെട്ടിടത്തില്‍ മൂന്ന് മിനാരങ്ങളുമുണ്ട്. ഇവ വെള്ള നിറത്തിലുള്ളതാണ്. ഈ മിനാരങ്ങള്‍ മനുഷ്യത്വത്തിന്‍റെ ശരിയായ പാതയിലൂടെ നടത്തുന്നുവെന്ന് വിശ്വാസികള്‍ പറയുന്നു.
WDWD


ഇന്ത്യന്‍- ഇസ്ലാമിക വാസ്തുവിദ്യയുടെ മനോഹരമായ സമന്വയമാണ് ഇവിടെ കാണാന്‍ കഴിയുന്നത്. ഭോപ്പാലിലുള്ള ശില്പികള്‍ തന്നെയാണ് ഈ പള്ളിക്ക് രൂപകല്പന നിര്‍വഹിച്ചത്. പള്ളിയിലെ ചുമരുകള്‍ മനോഹരമായ പുഷ്പങ്ങളാല്‍ അലം‌കൃതമാണ്.

WDFILE
മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍റെ ഭാര്യയായ കുദിസിയ ബീഗമാണ് ഈ പള്ളി നിര്‍മ്മിച്ചതെന്നാണ് കരുതുന്നത്. ഈദ് വേളയിലാണ് പള്ളിയുടെ മൊത്തം ചാരുതയും ദൃശ്യമാവുക. എല്ലാ ജാതിമതസ്ഥര്‍ക്കും ഇവിടെ പ്രവേശനം അനുവദിച്ചിട്ടുണ്ട്.

പള്ളിയില്‍ ഒരു കുതബ്‌ഖാനയും (ഗ്രന്ഥ ശാല) പ്രവര്‍ത്തിക്കുന്നു. ഉര്‍ദു സാഹിത്യത്തിലെ മഹത്തായതും ആപൂര്‍വ്വ പുസ്തക ശേഖരം ഇവിടെയുണ്ട്. സുവര്‍ണ്ണ ലിപികളില്‍ രചിക്കപ്പെട്ട ഖുറാന്‍ ഇവിടത്തെ പ്രത്യേകതയാണ്. ഷാജഹാന്‍റെ പുത്രനായ ഔറംഗസേബുമായി ഈ വിശുദ്ധ ഗ്രന്ഥത്തിന് ബന്ധമുണ്ടെന്ന് കരുതപ്പെടുന്നു.

എല്ലാ വര്‍ഷവും മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ‘ഇജ്തിമ’ സമ്മേളനം ഇവിടെ നടക്കുന്നു. 60 വര്‍ഷമായി ഇത് തുടരുന്നുണ്ട്. ഇതിനായി ലോകമെമ്പാടും നിന്ന് വിശ്വാസികള്‍ ഇവിടെയെത്തുന്നു.
WDWD


പള്ളിയില്‍ എത്താനുള്ള മാര്‍ഗ്ഗം

മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാല്‍ വളരെയധികം യാത്രാ സൌകര്യങ്ങളുള്ള സ്ഥലമാണ്. ഡല്‍‌ഹി, ഗ്വാളിയര്‍, ഇന്‍ഡോര്‍, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് വിമാനമാര്‍ഗ്ഗം ഇവിടെ എത്താം. പുറമെ ഇന്ത്യയിലെ എല്ലാ നഗരങ്ങളില്‍ നിന്നും ഭോപ്പാലില്‍ തീവണ്ടി മാര്‍ഗ്ഗം എത്താവുന്നതാണ്. റോഡ് മാര്‍ഗ്ഗം എത്താന്‍ ഇന്‍ഡോര്‍, മാന്‍ഡു, ഖാജുരാഹോ, പഞ്ചമദി, ഗ്വാളിയര്‍, സാഞ്ചി, ജബല്പൂര്‍, ശിവപുരി എന്നിവിടങ്ങളില്‍ നിന്ന് ബസ് സര്‍വീസുകളുണ്ട്.

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക