ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ തിങ്ങിനിറഞ്ഞ് വസിക്കുന്ന സ്ഥലമാണ് ഷാജഹാന്‍പൂര്‍. ഷാജഹന്‍പൂര്‍-ഫറുര്‍ഖബാദ് റോഡ് സംഗമിക്കുന്ന, ജലാലാബാദില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഇവിടമാണ് പരശുരാമ മഹര്‍ഷിയുടെ ജന്മസ്ഥലമെന്ന് അറിയപ്പെടുന്നത്. ഖേദ പരശുരാംപുരി എന്നും ഈ സ്ഥലം അറിയപ്പെടുന്നു.
മുഗള്‍ ഭരണകാലത്ത് നജീബ് ഖാന്‍ എന്ന ഭരണാധികാരിയുടെ അധീനതയിലായിരുന്നു ഈ പ്രദേശം. ഇദ്ദേഹത്തിന്‍റെ കൊച്ചുമകനായിരുന്ന ജലാലുദ്ദീന്‍റെ പേരിലാണ് ഈ സ്ഥലത്തിന് ജലാലാബാദ് എന്ന പേര് വന്നത്. എന്നാല്‍ തന്നെയും പലയിടങ്ങളിലും ഇപ്പോഴും പരശുരാംപുരി എന്നാണ് എഴുതിവച്ചിരിക്കുന്നത്.
പരശുരാമന്‍ ഇവിടെ ആണ് ജനിച്ചതെന്നാണ് ജനങ്ങള്‍ വിശ്വസിക്കുന്നത്. ജനങ്ങളുടെ ആവശ്യപ്രകാരം ഇവിടത്തെ എം എല്‍ എയും കേന്ദ്രമന്ത്രിയുമായ ജിതിന്‍ പ്രസാദ് ഈ സ്ഥലം വിനോദ സഞ്ചാര കേന്ദ്രമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിനോദസഞ്ചാര വകുപ്പ് മന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്.
അതേസമയം, ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ മണ്ഡലത്തിലും പരശുരാമനുള്ള സ്വാധീനം പ്രധാനമാണ്. ബ്രാഹ്മണരെ സംബന്ധിച്ചിടത്തോളം പരശുരാമന്‍ അഭിമാനത്തിന്‍റെയും ഉന്നതിയുടെയും ഒക്കെ പ്രതീകമാണ്. വോട്ട് ബാങ്കായ ബ്രാഹ്മണരെ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ പരശുരാമനെ ഉപയോഗിക്കുന്നത് പതിവാണ്. ഏതായാലും ജലാലാബാദിലെ പരശുരാമ ക്ഷേത്രം പുനര്‍ നിര്‍മ്മിക്കുന്നതിന് ബ്രാഹ്മണര്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ക്ഷേത്ര പുനരുദ്ധാരണത്തിനായി ബ്രാഹ്മണ്‍ സമാജ് ഏകതാ സംഘര്‍ഷ് സമിതി ഭൂമി പുജയു ം
WD
WD
ശിലാദാനവും നടത്തി. ഈ അവസരത്തില്‍ നൈമിഷ് വ്യാസ് പിതാധീശ്വര്‍ ജഗദാചാര്യ ശ്രീ സ്വാമി ഉപേന്ദ്രാനന്ദ് സരസ്വതി, ജ്യോതിഷ് പീഠാധിത്വര്‍ ജഗദ്ഗുരു ശങ്കരാചാര്യ ശ്രീമദ് സ്വാമി വാസുദേവാനന്ദ് സരസ്വതി മഹാരാജ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ഇപ്പോള്‍ പരശുരാംപുരി സ്ഥിതി ചെയ്യുന്ന പ്രദേശം മൂന്നാം നൂറ്റാണ്ടില്‍ കന്യാകുഞ്ച് രാജ്യത്തിന്‍റെ ഭാഗമായിരുന്നു. ഭരണാധികാരിയായിരുന്ന സര്‍ദാര്‍ നജീബ് ഖാന്‍റെ മകന്‍ ഹാഫിസ് ഖാന്‍ ഇവിടെ ഒരു കോട്ട നിര്‍മ്മിച്ചിട്ടുണ്ട്. ഇപ്പോള്‍ കോട്ട നിന്ന സ്ഥലത്ത് താലൂക്ക് കെട്ടിടം സ്ഥിതി ചെയ്യുന്നു.
ജലാലുദ്ദീന്‍റെ മകനായ ഹാഫിസ് ഖാന്‍റെ മകന്‍ വിവാഹം കഴിച്ചത് അഫ്ഗാനിസ്ഥാനില്‍ നിന്ന് കുടിയേറി ഇവിടെ താമസിച്ചിരുന്ന യുവതിയുമായാണ്. ഈ പ്രദേശം പിന്നീട് ഹാഫിസ് ഖാന്‍ മകന്‍റെ ഭാര്യയ്ക്ക് വിവാഹ സമ്മാനം (മഹര്‍) ആയി നല്‍കുകയുണ്ടായി.
പരശുരാംപുരി ജലാലാബാദില്‍ പരശുരാമന്‍റെ പുരാതനമായ ക്ഷേത്രമുണ്ട്. ക്ഷേത്രത്തില്‍ ശിവലിംഗത്തിന് മുന്നില്‍ പുരാതനമായ പരശുരാമ വിഗ്രഹം സ്ഥിതി ചെയ്യുന്നു. പരശുരാമനാണ് ഈ ശിവലിംഗം സ്ഥാപിച്ചിട്ടുളളതെന്ന് കരുതുന്നു. ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് 20 അടി ഉയരമുളള പ്രദേശത്താണ്.
മുസ്ലീം ഭരണകാലങ്ങളില്‍ നിരവധി തവണ ഈ ക്ഷേത്രം നശിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, അപ്പോഴൊക്കെ ഭക്തര്‍ ക്ഷേത്രം പുനര്‍നിര്‍മ്മിക്കുകയായിരുന്നു. പുനര്‍നിര്‍മ്മാണ വേളയില്‍ പരശുരാമനുമായി ബന്ധപ്പെട്ട പല സാധനങ്ങളും ഇവിടെ നിന്ന ്
WD
WD
ലഭിച്ചിട്ടുണ്ട്.
പരശുരാമന്‍റെ പിതാവായ ജമദഗ്നി മഹര്‍ഷിയുടെ ജന്മസ്ഥലം ഇവിടെ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ജമദഗ്നിയുടെ മാതാവിന്‍റെ മുത്തച്ഛനായ ഗധി മഹാരാജാവിന്‍റെ രാജ്യം ഇവിടെ ആണ് സ്ഥിതി ചെയ്തിരുന്നത്. പരശുരാമന്‍റെ മാതാവ് രേണുക ദക്ഷിണേന്ത്യയിലെ രാജകുമാരിയായിരുന്നുവെങ്കിലും ഇവിടെ ആണ് വസിച്ചിരുന്നത്.
WD
WD
ഇപ്പോഴും പരശുരാമ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറ് വശത്ത് ഒരു ദാക്ഷായണി ക്ഷേത്രം ഉണ്ട്. ഇവിടെ ആണ് രേണുക താമസിച്ചിരുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. തന്‍റെ പിതാവിന് വേണ്ടി പരശുരാമന്‍ രാംഗംഗ ഇവിടെ കൊണ്ടു വരികയുണ്ടായി. രാംഗംഗയുടെ അവശിഷ്ടങ്ങള്‍ ജിഗ്ദിനി നദിയിലുണ്ടെന്നാണ് വിശ്വാസം.
ക്രിസ്തുവിന് മുന്‍പ് മൂന്നാം നൂറ്റാണ്ടില്‍ ക്ഷത്രിയ രാജാക്കന്മാരെ നിഗ്രഹിച്ച് പരശുരാമന്‍ ഋഷിമാര്‍ക്ക് മോചനം നല്‍കിയിരുന്നു. വില്ലിന്‍റെ രൂപത്തില്‍ നിരവധി കുളങ്ങള്‍ പരശുരാമന്‍ നിര്‍മ്മിച്ചിട്ടുണ്ട്. പരശുരാമ ക്ഷേത്രത്തിന് മുന്നില്‍ രാംതാള്‍ എന്നറിയപ്പെടുന്ന ഇത്തരത്തിലുള്ള കുളം ഇപ്പോഴും കാണാം.
പരശുരാമ ക്ഷേത്രം സന്ദര്‍ശിക്കുന്നവരുടെ ആഗ്രഹങ്ങളെല്ലാം നിറവേറ്റപ്പെടുമെന്നാണ് വിശ്വാസം. തലമുണ്ഡനം ചെയ്യുക, അന്നപ്രാശം തുടങ്ങിയ ചടങ്ങുകള്‍ക്കായി ദൂരസ്ഥലങ്ങളില്‍ നിന്ന് പോലും ആളുകളെത്തുന്നു. ഇപ്പോള്‍ ക്ഷേത്രത്തിന് മേല്‍നോട്ടം വഹിക്കുന്ന മഹന്ത് സത്യദേവ് പാണ്ഡ്യ പുതിയ കെട്ടിടങ്ങളും മറ്റും നിര്‍മ്മിക്കുകയും നവദുര്‍ഗ്ഗ വിഗ്രഹം സ്ഥാപിക്കുകയും ചെയ്തു.
ഋഷിമാരുടെ കുടുംബം രണ്ട് തലമുറയില്‍ കൂടുതല്‍ ഒരു പ്രദേശത്ത് താമസിക്കുന്നത് അപൂര്‍വമാണ്. മിക്ക ഋഷിമാരും സഞ്ചാരികളായിരുന്നതിനാല്‍ പലയിടങ്ങളിലും അവര്‍ ആശ്രമങ്ങള്‍ സ്ഥാപിക്കാറുണ്ട്. ഇത് മൂലം പല ഋഷിമാരുടെയും ആശ്രമങ്ങള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്നു.
പരശുരാമന്‍റെയും പിതാവായ ജമദഗ്നിയുടെയും ആശ്രമങ്ങള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്നു. എന്നാല്‍,
WD
WD
ഇവരുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് ഇവരുടെ ജന്മസ്ഥലമായി അറിയപ്പെടുന്നത്. പല സ്ഥലങ്ങളും പരശുരാമന്‍റെ ജന്മസ്ഥലമെന്ന പദവി അവകാശപ്പെടുന്നുണ്ടെങ്കിലും ജലാലാബാദിലാണ് പരശുരാമന്‍ ജനിച്ചതെന്ന് അംഗീകരിക്കപ്പെടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.