രാമായണം ഓണ്‍ലൈനില്‍ വായിക്കാം! ഭക്തജനങ്ങള്‍ക്ക് മലയാളം വെബ്‌ദുനിയയുടെ സമ്മാനം!

Webdunia
ശനി, 8 ജൂലൈ 2017 (18:53 IST)
തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ രാമായണ ഗ്രന്ഥം തേടിപ്പിടിച്ചു വായിക്കാന്‍ പ്രയാസമുള്ള കുറെപ്പേരെങ്കിലും കാണും. അവര്‍ക്കായി ഓണ്‍ലൈനില്‍ രാമായണം വായിക്കാന്‍ മലയാളം വെബ്‌ദുനിയ അവസരം നല്‍കുന്നു. 
 
ഈ പേജിലെ രാമായണം ഓണ്‍ലൈനില്‍ വായിക്കാം എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്താല്‍ ഓരോ ദിവസവും വായിക്കാന്‍ പാകത്തില്‍ പകുത്തു വച്ച രാമായണം ഇന്‍ഡക്സ് പേജില്‍ എത്തും. രാമായണ മാസമായ കര്‍ക്കിടകത്തിലെ 31 ദിവസം വായിക്കാന്‍ പാകത്തില്‍ രാമായണം ചെറിയ ഖണ്ഡങ്ങളായി കൊടുത്തിരിക്കുന്നത് കാണാം. 
 
ഇനി മനസ് ദക്ഷിണയായി അര്‍പ്പിച്ച് രാമന്‍റെ ഇതിഹാസം വായിക്കുക. സീതായനത്തിന് സാക്ഷിയാകുക.
 
മലയാളികള്‍ക്ക് രാമഭക്തിയുടെ സുധാമൃതമൊഴുകുന്ന എഴുത്തച്ഛന്‍റെ അദ്ധ്യാത്മരാമായണമാണ് പരിചിതം. വാത്മീകി രാമായണത്തിലെ രാമന്‍ അവതാരപുരുഷനെന്നതിലുപരി ഇതിഹാസ പുരുഷനാണ്. ഈശ്വരതുല്യമായ രാമസ്തുതികള്‍ ഇതില്‍ കുറവാണ്. എന്നാല്‍ അദ്ധ്യാത്മ രാമായണം വിഷ്ണു അവതാരമായ രാമന്‍റെ കഥയാണ്.
 
രാമായണം ഓണ്‍ലൈനില്‍ വായിക്കാം
 
ശാരികപൈങ്കിളിയെക്കൊണ്ടാണ് എഴുത്തച്ഛന്‍ ഭക്തിരസത്തോടെ ചൊല്ലിക്കുന്നത്. രാമായണം പല തലമുറകളിലൂടെ, പത്ത് ലക്ഷം പ്രാവശ്യം രചിക്കപ്പെട്ടിട്ടുണ്ടെന്ന് കരുതപ്പെടുന്നു. വസിഷ്ഠ രാമായണം, അദ്ധ്യാത്മ രാമായണം, മൂലരാമായണം, തുളസീദാസ രാമായണം, കമ്പ രാമായണം, കണ്ണശ്ശ രാമായണം എന്നിവ പ്രസിദ്ധങ്ങളാണ്. 
 
രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കര്‍ക്കിടകമാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച് തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. ചിലപ്പോള്‍ രാമായണത്തിന്‍റെ അനുബന്ധഭാഗമായ ഉത്തരരാമായണവും ചിലര്‍ വായിക്കാറുണ്ട്.
 
രാമായണം ഓണ്‍ലൈനില്‍ വായിക്കാം
Next Article