മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 10 ന് തുടക്കം

Webdunia
കോഴഞ്ചേരി : മാരാമണ്‍ കണ്‍വന്‍ഷന്‍ ഞായറാഴ്ച തുടങ്ങും. ഫെബ്രുവരി 10 മുതല്‍ 17 വരെ പമ്പാനദിക്കരയിലെ മാരാമണ്‍ മണല്‍ത്തിട്ടയില്‍ തയാറാക്കിയ പന്തലിലാണ്. 113-ാമതു കണ്‍വന്‍ ഷന്‍ നടക്കുക.

ഞായറാഴ്ച 2.30ന് ഡോ. ജോസഫ് മാര്‍ത്തോ മ്മാ മെത്രാപ്പൊലീത്ത കണ്വെന്‍ഷന്‍ ഉദ് ഘാടനം ചെയ്യും. ഫെബ്രുവരി 11 മുതല്‍ 16 വരെ രാവിലെ 10.30നും ഉച്ചയ്ക്കു 2.30നും വൈകിട്ട് 6.30നുമാണു പൊതുയോഗങ്ങള്‍ നടക്കുക ‍.

മാര്‍ത്തോമ്മാ സഭാ മിഷനറി പ്രസ്ഥാ നമായ മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘമാണ് കണ്വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്. .ലോകപ്രശസ്തരായ ദൈവശാസ്ത്ര പണ്ഡിതരും സുവിശേഷ പ്രസംഗകരും വിവിധ യോഗങ്ങളില്‍ പ്രസംഗിക്കും. കേരളത്തിന്ന്‍റെ വിവിധഭാഗങ്ങളില്‍ നിന്നും ഇന്ത്യയില്‍ പലേറ്റത്തു നുഇന്നുമായി ഒട്ടേരെ പേര്‍ കണ്വെന്ഷനില്‍ പങ്കുകൊള്ളും.

രാവിലെ 7.30നു സ്ത്രീകള്‍ക്കും പുത്ധഷന്മാര്‍ക്കുമുള്ള ബൈബിള്‍ ക്ളാസും കുട്ടികള്‍ക്കുള്ള പ്രത്യേക യോഗങ്ങളും. 13നു രാവിലെ 10.30നാണ് എക്യൂമെനിക്കല്‍ സമ്മേളനം. വിവിധ സഭാ മേലധ്യക്ഷന്മാര്‍ പങ്കെടുക്കും.

11, 12, 13 തീയതികളില്‍ നാലുമണിക്കു കുടുംബവേദി യോഗങ്ങള്‍. 14, 15, 16 തീയതികളില്‍ യുവവേദി യോഗങ്ങള്‍ നടക്കും. കണ്‍വന്‍ഷന്‍റെ ഒത്ധക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് സുവിശേഷ പ്രസംഗ സംഘം ജനറല്‍ സെക്രട്ടറി റവ. ഡോ. ജോണ്‍സണ്‍ പി. മാത്യു,പബ്ലിസിറ്റി കണ്‍വീനര്‍ രാജു കുളക്കട എന്നിവര്‍ അറിയിച്ചു.