മാതാഅമൃതാനന്ദമയി ചിത്രം കാനില്‍

Webdunia
FILEFILE
കാന്‍, 15/മെയ്/2005 : ലോക പ്രസിദ്ധമായ കാന്‍ ചലചിത്രമേളയില്‍ മാതാ അമൃതാനന്ദമയി ദേവിയെക്കുറിച്ചുള്ള ചലച്ചിത്രം പ്രദര്‍ശിപ്പിക്കും. ജ-ാന്‍ കോനന്‍ എന്ന ഫ്രഞ്ച് ചലച്ചിത്രനിര്‍മ്മാതാവ് നിര്‍മ്മിച്ചതാണ് ദര്‍ശന്‍-ദി എംബ്രേയ്സ് എന്ന മാതാ അമൃതാനന്ദമയിയെ കുറിച്ചുള്ള ചിത്രം. മെയ് പതിനെട്ടിനാണ് ഇത് പ്രദര്‍ശിപ്പിക്കുന്നത്.

2003 ല്‍ നടന്ന മാതാ അമൃതനന്ദമയിയുടെ അന്‍പതാം ജ-ന്മദിനാഘോഷ വേളയില്‍ ആണ് ഈ ചിത്രം നിര്‍മ്മാണം തുടങ്ങിയത്. ഫ്രാന്‍സില്‍ നിന്നുള്ള സിനിമയായാണ് ഈ ചിത്രത്തെ കണക്കാക്കുന്നത്.

മേളയിലെ ഫ്രഞ്ച് സിനിമാ വിഭാഗത്തിലുള്ളവര്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന അവസരത്തില്‍ അമൃതാനന്ദമയിയുടെ സാന്നിദ്ധ്യം ഉണ്ടാവണമെന്ന് അപേക്ഷിച്ചിട്ടുണ്ട്. ദേവിയുടെ പ്രതിപുരുഷനായി അവരുടെ ഏറ്റവും ഉന്നത സ്ഥാനത്തുള്ള ശിഷ്യരിലൊരാളെ അതിനായി നിയോഗിച്ചിട്ടുണ്ട്.

കൂടാതെ മാതാ അമൃതാനന്ദമയിയുടെ സന്ദേശം ഉള്‍ക്കൊള്ളുന്ന വീഡിയോ ചിത്രം തദവസരത്തില്‍ പ്രദര്‍ശിപ്പിക്കുന്നതുമാണ്.