തൃപ്രയാര്‍ ഏകാദശി

WDWD
വൃശ്ചികത്തിലെ കൃഷ്ണപക്ഷ ഏകാദശി.തൃപ്രയാറിലെ വിഖ്യാതമായ ഏകാദശിയും അന്നു തന്നെ.2007 നവംബര്‍ 21 ന് ആയിരുന്നു ഏകാദ്ശി

ഏകാദശി ദിവസം പുലര്‍ചെ മുതല്‍ ക്ഷേത്രത്തില്‍ നല്ല തിരക്കായിരുന്നു.കാണിക്കയര്‍പ്പിക്കലാണ് ഏകാദശി നാളിലെ പ്രധാന ചടങ്ങ്. സംഗീതപരിപാടികളും സംസ്കാരികോത്സവവും നടക്കുന്നുണ്ട്.

ശനിയാഴ്ച സന്ധ്യക്കു ദശമി വിളക്ക് തൊഴാനും ആയിരങ്ങള്‍ എത്തിയിരുന്നു. നെറ്റിപ്പട്ടം കെട്ടിയ ആനകളും പഞ്ചരി മേളവും വിളക്ക് ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടി.

തൃപ്രയാര്‍ ഭഗവാന് ആടിയ എണ്ണ വാതത്തിനും പിത്തത്തിനും കൈക്കണ്ട ഔഷധമാണെന്നാണ് വിശ്വാസം. പുഴക്കടവിലെ മീനൂട്ട്,കളഭാഭിഷേകം, ഉദയാസ്തമയ പൂജ-,അവല്‍ നിവേദ്യം,തുലാഭാരം എന്നിവയാണ് ഇവിടത്തെ പ്രധാന വഴിപാടുകള്‍

.സര്‍വാഭീഷ്ട സിദ്ധിക്കായി മുഖമണ്ഡപത്തില്‍ രാമായണം സുന്ദരകാണ്ഡം പരായണം ചെയ്യാറുണ്ട്. വെടിവഴിപാടും പ്രധാനം. തൃപ്രയാര്‍ ക്ഷേത്രത്തില്‍ കൊടിമരമില്ല എന്ന പ്രത്യേകതയും ഉണ്ട്.

ടിപ്പുവിന്‍റെ പടയോട്ടക്കാലത്ത് മൂന്നു കഷണമായ ശ്രീരാമവിഗ്രമാണിവിടെ. ഇപ്പോള്‍ ഗോളക ചാര്‍ത്തിയിരിക്കുക യാണ്. രാവണ നിഗ്രഹത്തിനു ശേഷം പ്രപഞ്ചസംരക്ഷണത്തിനായി കാത്തിരിക്കുന്ന ശ്രീരാമന്‍ എന്നാണ് സങ്കല്‍പം.

ക്ഷേത്രത്തില്‍ ശാസ്താവിന്‍റെ പ്രതിഷ്ഠയായിരുന്നു മുന്പുണ്ടായിരുന്നത് ; ഈ പിന്നീടാണ് ശ്രീരാമനെ പ്രതിഷ്ഠിച്ചത് എന്നുമാണ് വിശ്വാസ ം.

വെബ്ദുനിയ വായിക്കുക