പരുമല ഓര്‍മപ്പെരുന്നാളിനു കൊടിയേറി

Webdunia
പരിശുദ്ധ പരുമല തിരുമേനിയുടെ 106-ാമത്‌ ഓര്‍മപ്പെരുന്നാളിനു തിങ്കളാഴ്ച കൊടിയേറി. നവംബര്‍ 2 നാണ് പരുമല പെരുന്നാള്‍.പതിനായിരകണക്കിനു വിശ്വാസികള്‍ കൊടിയേറ്റു കാണാനെത്തിയിരുന്നു .

പരുമലപള്ളിയിലെ പടിഞ്ഞാറെ കൊടിമരത്തില്‍ ഡോ.ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌ മെത്രാപ്പൊലീത്തയാണ്‍` കൊടിയേറ്റ്‌ നടത്തിയത്.ഉച്ചയ്ക്ക്‌ രണ്ടിന്‌ പരുമല തിരുമേനിയുടെ കബറിങ്കല്‍ ധൂപപ്രാര്‍ഥനയും, കൊടിയേറ്റ്‌ പ്രദക്ഷിണം നടന്നു. പടിഞ്ഞാറെ കൊടിമരത്തില്‍ പെരുനാള്‍ കൊടി ഉയര്‍ത്തിയത്..

നവംബര്‍ 2 വൈകിട്ട്‌ 5 വരെയുള്ള അഖണ്ഡപ്രാര്‍ഥനയും ഇതോടൊപ്പം തുടങ്ങി. തീര്‍ഥാടന വാരാഘോഷത്തിന്‍റെ ഉദ്‌ഘാടനവും നടന്നു. ഓര്‍ത്തഡോക്സ്‌ ക്രൈസ്‌തവ യുവജന പ്രസ്ഥാനത്തിന്‍റെ നേതൃത്ത്വത്തിലുള്ള യുവജനസംഗമവും സംഘടിപ്പിച്ചിരുന്നു.

പരിശുദ്ധ കാതോലിക്ക ബാവയുടെ ജന്മദിനാഘോഷവും 33 പെണ്‍കുട്ടികള്‍ക്കുള്ള വിവാഹസഹായനിധി വിതരണവും പെരുന്നാളിനോടൊപ്പം നടത്തുന്നുണ്ട്..

നവംബര്‍ 3ന്‌ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന നടക്കും. 4നു പുലര്‍ച്ചെ നടക്കുന്ന റാസയോടെയാണ് പെരുനാള്‍ അവസാനിക്കുക