ഒരല്പം മനശാന്തിതേടി , മനസ്സമാധാനം തേടി മനുഷ്യ മനസ്സുകള്‍ അലഞ്ഞുനടക്കുകയാണ്. എപ്പോഴോ എവിടെയോ ആ മനസ്സുകള്‍ക്ക് ഒരിറ്റു മനശാന്തിയും മനസമാധാനവും വീണുകിട്ടിയാലായി;. പിന്നെയും അലയുകയായി.
ഇതിനൊരു പരിഹാരമില്ലേ? അവിടെയാണ് ആര്‍ട്ട് ഓഫ് ലിവിംഗിന്‍റെ പ്രസക്തി.
ജീവിതം ഒരു കലയാക്കുക. ഇന്നലകളെക്കുറിച്ച് ആവലാതികളില്ലാതെ, നാളയെക്കുറിച്ച് വ്യാകുലതകളില്ലാതെ, ഇന്നിനെക്കുറിച്ച് മാത്രം ആലോചിച്ച് ജീവിക്കുക. ഇന്നിനെക്കുറിച്ച് മാത്രം ആലോചിച്ച് ആഹ്ളാദിക്കാനാവുമോ?
സാധാരണഗതിയില്‍ ശ്വാസോച്ഛ്വാസം ചെയ്യുന്നത് നാം അറിയാറുണ്ടോ? ഇല്ല. അതിനൊരു താളബോധം നല്‍കി നോക്കൂ. നമ്മുടെ ശരീരത്തിലും മനസ്സിലും അത്ഭുതങ്ങള്‍ ഊറിക്കൂടുന്നത് കാണാം.
അതോടെ മനുഷ്യമനസ്സുകള്‍ ആഹ്ളാദോന്മത്തരാകും. അവരുടെ ചിത്തവൃത്തികള്‍ സുതാര്യവും സംശുദ്ധമാവുമാകും. താപമോഹകോപാധികള്‍ പമ്പ കടക്കും. എല്ലാവിധ ലഹരികളില്‍ നിന്നും മോചിതനാകാന്‍ മനസ്സ് വെമ്പല്‍കൊള്ളും.
ഉല്‍ക്കണ്ഠകളില്ലാതെ വിഭ്രാന്തികളില്ലാതെ, എന്തിനോ ഏതിനോ വേണ്ടിയുള്ള അത്യാര്‍ത്തികളില്ലാതെ, അമിതാവേശമില്ലാതെ സമഭാവനയോടെ പരമകാരുണ്യ മൂര്‍ത്തികളായി ഒരു ശാന്തിതീരത്തിലേക്ക് നമ്മള്‍ ഒഴുകി ഒഴുകി നീങ്ങുന്നത് ക്രമേണ അനുഭവപ്പെടുന്നതാണ ്.