ഏതൊരു സമൂഹത്തേയും നന്മയുടെ ചട്ടക്കൂടില്‍ വളരാന്‍ പ്രാപ്തമാക്കുന്നത് മതമാണ്. ലോകത്തിലെ സദാചാരത്തിന് അടിസ്ഥാനവും മതം തന്നെ. ജനങ്ങളെ ഒത്തൊരുമയുടെയും പരസ്പര സഹായത്തിന്‍റേയും വഴിയിലൂടെ സമത്വ സുന്ദരമായ ലോകം സൃഷ്ടിക്കാന്‍ സജ്ജമാക്കുകയാണ് മതം ചെയ്യുന്നത്.
അതിനുവേണ്ടി എല്ല മതങ്ങളും ചില ചിട്ടകള്‍ പാലിക്കുവാന്‍ നിഷ്ക്കര്‍ഷിക്കുന്നു.റംസാന്‍ വ്രതവും അതുതന്നെയാണ്.സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഭക്ഷണവും ജലവും വരെ ഉപേക്ഷിച്ച് ശരീരത്തിനേയും മനസിനേയും വിശുദ്ധിയിലേക്ക് നയിക്കുന്നു റംസാന്‍ വ്രതം.
സത്യം, സൌന്ദര്യം, നന്മ ഇവയെ മൂല്യങ്ങളായി സ്വീകരിച്ചിരിക്കുന്ന ഇസലാം ഈ മൂല്യങ്ങളിലൂടെ ഹൃദയത്തിന് വിശുദ്ധിയേകാന്‍ രേഖപ്പെടുത്തിയ മാര്‍ഗ്ഗമാണ് റംസാന്‍ വ്രതാനുഷ്ഠാനം. സ്നേഹത്തിനും സമാധാനത്തിനും ഇസ്ലാം പരിപാവനമായ സ്ഥാനമായ നല്‍കുന്നത്. സ്നേഹത്തിലൂടെ മാത്രമെ ലോകത്തില്‍ സമാധാനം നേടാനാവൂ.സ്നേഹത്തിലൂടെ നന്മയെ വളര്‍ത്താനും കഴിയും.
ഈ മൂല്യങ്ങലെയെല്ലാം റംസാന്‍ വ്രതാനുഷ്ഠാന സമയത്ത് മനുഷ്യന്‍ സ്വീകരിക്കുന്നു. അവന്‍ സഹജീവികളെ സ്നേഹിക്കാനും അവരെ സഹായിക്കാനും അതിലൂടെ അവന്‍റെ ഹൃദയത്തേയും ആത്മാവിനേയും ശുദ്ധീകരിച്ച് ജീവിതത്തെ സമാധാനപൂര്‍ണ്ണമാക്കുന്നു.
നന്മ മാത്രം ലക്‍ഷ്യമാക്കുന്ന റംസാന്‍ വ്രതാനുഷ്ഠാനം പൂര്‍ണ്ണമായും അര്‍പ്പിതമായി അനുഷ്ഠിച്ചാല്‍ മാത്രമെ പരമ കാരുണ്യവാനായ അള്ളാഹുവിന്‍റെ അനുഗ്രഹം നേടാനാകൂ.