സര്‍വ്വശക്തനെ സ്തുതിക്കാം

Webdunia
റംസാന്‍ വ്രതാനുഷ്ഠാനത്തിലൂടെ മനുഷ്യന്‍ നേടിയെടുക്കുന്ന നന്‍‌മകള്‍ക്കെല്ലം നാം കടപ്പെട്ടിരിക്കുന്നത് സര്‍വശക്തനായ അള്ളാഹുവിനോടാണ്. പരമ കാരുണ്യവാനയ ദൈവം അവന്‍റെ ദാസന്‍‌മാരായ മനുഷ്യന്‍ ജീവിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഈ ഭൂലോകത്തില്‍ ഒരുക്കിയിട്ടുണ്ട്. അവയെ കണ്ടെത്തി നന്‍‌മയുടേയും ധര്‍മ്മത്തിന്‍റേയും പാതയിലൂടെ ഉപയോഗിക്കുകയാണ് മനുഷ്യന്‍ ചെയ്യേണ്ടത്.

സര്‍വ്വേശ്വരനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്ന പ്രവാചകന്‍ മുഹമ്മദ് നബി എന്ത് ഭക്ഷണം കഴിച്ചാല്ലും അള്ളാഹുവിന് നന്ദി പറഞ്ഞിരുന്നു. നമ്മെ കുടിപ്പിക്കുകയും ആഹാരിപ്പിക്കുകയും ചെയ്യുന്ന അല്ലാഹുവിനാണ് സര്‍ സ്തുതിയും എന്നാണ് മഹാനായ പ്രവാചകന്‍ പറഞ്ഞിരുന്നത്.

എനിക്ക് പണമില്ല വലിയ വീടില്ല എന്നെല്ലാം പറഞ്ഞ് ദൈവത്തോട് പരാതിപ്പെടുന്നതിന് പകരം ഒരു റൊട്ടി കഷണം മാത്രമാണ് നിങ്ങള്‍ക്ക് കഴിക്കാന്‍ ലഭിച്ചതെങ്കിലും അത് നിങ്ങള്‍ക്ക് നല്‍കാന്‍ ദയ തോന്നിയ സൃഷ്ടാവിനോട് നന്ദി പറയുകയാണ് വേണ്ടത്.

എനിക്ക് നല്‍കിയ അനുഗ്രഹങ്ങളെല്ലാം എല്ലാ മനുഷ്യനും നല്‍കാന്‍ കനിവുണ്ടാകണമെ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുക.