ഇസ്ളാമിന്‍റെ പഞ്ചസ്തംഭങ്ങള്‍

Webdunia
അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനും ഇല്ലെന്നും, മുഹാമ്മദ് നബി അല്ലാഹുവിന്‍റെ പ്രവാചകനാനെന്നും ഇസ്ളാം വിശ്വസിക്കുന്നു.പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങളാണ് ഇസ്ളാമിലുള്ളത്. ഇവയെ ഇസ്ളാമിന്‍റെ പഞ്ച സ്തംഭങ്ങള്‍ എന്നു വിളിക്കാം

1) രണ്ട് ഷഹാറുത്തു കലിമകള്‍ അര്‍ത്ഥം മനസ്സിലാക്കി ചൊല്ലുക
2) അഞ്ചു സമയങ്ങളിലെ നമസ്കാരം കൃത്യമായി നിര്‍വ്വഹിക്കുക.
3) സക്കാത്ത് അര്‍ഹരായവര്‍ക്ക് വീതിച്ചുകൊടുക്കുക.
4) റംസാന്‍ മാസം വ്രതമനുഷ്ഠിക്കുക.
5) പരിശുദ്ധ കഅബയില്‍ ചെന്ന് ഹജ്ജ്കര്‍മ്മം നിര്‍വ്വഹിക്കുക.

നബി പറഞ്ഞു: ഇസ്ളാം അഞ്ചുകാര്യങ്ങളില്‍മേല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു വല്ലാതെ ഒരാരാധ്യനുമില്ലെന്നും, മുഹമ്മദ് നബി അവന്‍റെ പ്രവാചകനാണെന്നും സാക്ഷ്യം വഹിക്കുക, നിസ്കാരം നിര്‍വ്വഹിക്കുക, സക്കാത്ത് കൊടുക്കുക, റംസാന്‍ മാസം വ്രതമനുഷ്ഠിക്കുക, കഴിവുള്ളവര്‍ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുക.

ഇവ ഇസ്ളാം കാര്യങ്ങള്‍ എന്നറിയപ്പെടുന്നു

അല്ലാഹു ത അല

പ്രപഞ്ചനാഥനായ ദൈവത്തെയാണ് അല്ലാഹു എന്നു പറയുന്നത്. ത അല എന്നാല്‍ ഏറ്റവും ഉന്നതന്‍ എന്നര്‍ത്ഥം. അല്ലാഹു എല്ലാ നിലയ്ക്കും ഏകനും പരാശ്രയ രഹിതനുമാകുന്നു. സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാണവന്‍.

ഖുര്‍ ആന്‍

ദൈവവചനങ്ങള്‍ പ്രവാചകന് മാലാഖ വഴി എത്തിച്ചതിന്‍റെ ഗ്രന്ഥരൂപമാണ് ഖുര്‍ ആന്‍. ഇസ്ളാമിന്‍റെ വിശുദ്ധ ഗ്രന്ഥമാണ്. ഇതില്‍ 114 പാഠങ്ങളാണുള്ളത്.

ബിസ്മില്ല

എന്നത് ദൈവനാമത്തില്‍ തുടങ്ങുന്നു എന്നര്‍ത്ഥം. ഒരു മുസ്ളിം ഏതുകാര്യം ചെയ്യുമ്പോഴും തുടക്കത്തില്‍ ഈ പദംകൊണ്ട് തുടങ്ങണം. ഇത് ജീവിത സൂക്ഷ്മത നല്‍കുന്നു എന്നാണ് വിശ്വാസം.

ജമാഅത്ത്

സമൂഹ നസ്കാരമെന്നാണര്‍ത്ഥം. ഒന്നിലധികം ആളുകള്‍കൂടി ഒരാളെ ഇമാമാക്കുകയും അദ്ദേഹത്തെ തുടര്‍ന്നു നമസ്കരിക്കുകയും ചെയ്യുന്നതിനെ ജമാഅത്ത് നമസ്കാരം എന്നു പറയുന്നു.

ജ്ജം അ

നാട്ടില്‍ സ്ഥിരതാമസക്കാരും സ്വതന്ത്രരും പ്രായപൂര്‍ത്തിയായവരും ബുദ്ധിയുള്ളവരുമായ എല്ലാ മുസ്ളിംങ്ങള്‍ക്കും വെള്ളിയാഴ്ച ജ്ജം അ നമസ്കാരം നിര്‍ബന്ധമാണ്. രണ്ട് രക് അത്തുള്ള ഖുത്തുന്മയുള്ള നമസ്കാരമാണിത്.

സക്കാത്ത്

സമ്പന്നന്‍ ദരിദ്രനു നല്‍കുന്ന ഒരു സാമ്പത്തിക നടപടിയാണ്. സക്കാത്ത് ഔദാര്യമല്ല.പാവപ്പെട്ടവന്‍റെ അവകാശമാണ്.

ഇസ്ളാമിക് കലിമ

അഷ്ഹദു അന്‍ലം ഇല്ലല്ലാഹു, വ അ ഷ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാ എന്ന രണ്ട് ശഹാദത്ത് കലിമയാണ് കലിമകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്.