ഒടുവില്‍ രാഹുല്‍ മനസ് വെളിപ്പെടുത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുകയും എംപിമാര്‍ തന്നെ തിരഞ്ഞെടുക്കുകയും ചെയ്താല്‍ പ്രധാനമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് സ്വന്തം മണ്ഡലമായ അമേഠിയിലെത്തിയപ്പോഴാണ് രാഹുല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്ന പതിവില്ല. തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി അധികാരത്തില്‍ വരികയും എംപിമാര്‍ എന്നെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കുകയും ചെയ്താല്‍ പ്രധാനമന്ത്രിയാകുമെന്നും രാഹുല്‍ പറഞ്ഞു.
പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള അവകാശം എംപിമാര്‍ക്കുള്ളതാണ്. അത് അവര്‍ക്കു തന്നെ നല്‍കണം. തിരഞ്ഞെടുപ്പിന് മുന്പ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് ജനാധിപത്യ വ്യവസ്ഥയില്‍ ശരിയായ രീതിയല്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.