ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതില്‍ നിന്ന് മന്ത്രിമാരെ വിലക്കിക്കൊണ്ടാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ആം ആദ്മി തരംഗം ഏറ്റെടുത്തത്. മന്ത്രിമാര്‍ക്കൊപ്പം തനിക്കും ഗണ്‍സല്യൂട്ട് വേണ്ടെന്നാണ് ചത്തീസ്ഗണ്ഡ് മുഖ്യമന്ത്രി നിലപാടെടുത്തത്.
ആം ആദ്മി ഡല്‍ഹിയില്‍ വെള്ളം സൌജന്യമായി നല്‍കാന്‍ തീരുമാനിച്ചിരുന്നു. 2014-15 വര്‍ഷത്തില്‍ ഹരിയാനയില്‍ വെള്ളത്തിന് വില കൂട്ടില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഭൂപീന്ദര്‍സിംഗും രംഗത്ത് വന്നു.
ബംഗ്ലാവ് വേണ്ട, ആഡംബരം വേണ്ടേ വേണ്ട!!!- അടുത്ത പേജ്
ഔദ്യോഗിക വസതിയായ ബംഗ്ലാവ് വേണ്ടെന്ന് അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി ചുമതലയേപ്പോള്‍ പ്രഖ്യാപിച്ച അതേ തീരുമാനം രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും നടപ്പാക്കി.
ആഡംബരം കുറഞ്ഞ വസതിയിലേക്ക് മാറുകയും സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കുകയും ചെയ്തു.