ചെന്നൈയില്‍ നടക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്‍റെ ആന്‍ഡ്രൂ സ്ട്രോസ് കളിയുടെ നാലാം ദിവസമായ ഞായറാഴ്ച രാവിലെ സെഞ്ച്വറി നേടി.
ഈ മാച്ചിലെ സ്ട്രോസിന്‍റെ രണ്ടാമത്തെ സെഞ്ച്വറിയാണിത്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരമാണിത്.
ഒന്നാം ടെസ്റ്റിന്‍റെ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ സ്ട്രോസ് 73 റണ്‍സെടുത്തിരുന്നു. കോളിംഗ്‌വുഡ് 60 റണ്‍സെടുത്ത് മികച്ച പിന്തുണ നല്‍കിയിരുന്നു.
എന്നാല്‍ ഞായറാഴ്ച രാവിലെ കോളിംഗ്‌വുഡ് ഏറെ നേരം പിടിച്ചുനില്‍ക്കാനാവാതെ പുറത്താവുകയായിരുന്നു. എന്നാല്‍ തുടര്‍ന്നുവന്ന കുക്ക് 52 റണ്‍സെടുത്തിട്ടുണ്ട്. ഇതോടെ ഇംഗ്ലണ്ട് 300 റണ്‍സിനു മുന്നിലായി.