പാകിസ്ഥാനെതിരെ പരമ്പര തേടിയിറങ്ങിയ ഇന്ത്യ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ദിനത്തില്‍ പിടിമുറുക്കി. ഇന്ത്യന്‍ മുന്‍ നിര ബാറ്റ്‌സ്‌മാന്‍മാര്‍ കാണികളെ ആവേശത്തിലാറാടിച്ച മത്സരത്തില്‍ വാസീം ജാഫര്‍ സെഞ്ച്വറി തികച്ചപ്പോള്‍ സച്ചിന്‍ ദ്രാവിഡ് എന്നിവര്‍ അര്‍ദ്ധ ശതകവുമായി മികച്ച പിന്തുണ നല്‍കി.
ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്‌ക്കായി ഓപ്പണര്‍ വാസീം ജാഫറും യുവ താരം ദിനേശ് കാര്‍ത്തിക്കുമാണ് തുടങ്ങിയത്. എന്നാല്‍ നാലു റണ്‍സില്‍ നില്‍ക്കുമ്പോള്‍ കാര്‍ത്തിക്കിനെ നഷ്ടമായ ഇന്ത്യയെ നയിച്ചത് വാസീം ജാഫറും രാഹുല്‍ ദ്രാവിദുമായിരുന്നു. ദ്രാവിഡുമായും സച്ചിനുമായും നല്ല കൂട്ടുകെട്ട് തീര്‍ത്ത ജാഫര്‍ 150 റണ്‍സ് എടുത്ത് പുറത്താകാതെ നില്‍ക്കുകയാണ്.
207 പന്തുകളില്‍ 25 ഫോറടിച്ചാണ് ജാഫര്‍ 150 ല്‍ എത്തിയത്. സച്ചിന്‍ 77 പന്തില്‍ ഏഴു ഫോറുകളടിച്ച് 51 റണ്‍സ് എടുത്തു. ദ്രാവിഡിന്‍റെയും കാര്‍ത്തിക്കിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്ടമായത്. ദ്രാവിഡ് 50 റണ്‍സ് തികച്ച ശേഷം ഡാനിഷ് കനേരിയയ്‌ക്ക് മുന്നില്‍ കമ്രാന്‍ അക്മലിനു പിടി നല്‍കി.
തുടക്കത്തില്‍ തന്നെ ദിനേശ് കാര്‍ത്തിക്കിനെ തന്‍വീര്‍ യൂനിസ് ഖാന്‍റെ കയ്യില്‍ എത്തിച്ചു. അതിനു ശേഷം സച്ചിനു മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡും അര്‍ദ്ധ ശതകങ്ങള്‍ പൂര്‍ത്തിയാക്കി. 68 ഓവറുകളില്‍ 263 റണ്‍സാന് ഇന്ത്യയുടെ സമ്പാദ്യം. ഷൊഹൈബ് മാലിക്കിനു പരുക്കു പറ്റിയതിനാല്‍ യൂനിസ് ഖാനായിരുന്നു പാകിസ്ഥാനെ നയിച്ചത്.