തുടക്കത്തിലെ സമ്മര്‍ദ്ദം അതിജീവിക്കാന്‍ മൈക്കല്‍ ക്ലാര്‍ക്കിന്‍റെ സെഞ്ച്വറി തുണയായി. ഇന്ത്യയ്‌ക്കെതിരെ എഴു മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ആദ്യം ബാറ്റു ചെയ്‌ത ഓസ്ട്രേലിയ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സിന് ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. മദ്ധ്യനിരക്കാരന്‍ മൈക്കല്‍ ക്ലാര്‍ക്ക് 130 റണ്‍സ് അടിച്ചു കൂട്ടിയതാണ് ഒസീസിനെ രക്ഷിച്ചത്.
ബ്രാഡ് ഹാഡിന്‍ 60 റണ്‍സുമായി ക്ലാര്‍ക്കിനു മികച്ച പിന്തുണയും നല്‍കി. പതിനഞ്ച് ഓവറുകള്‍ പിന്നിടുമ്പോള്‍ 78 റണ്‍സ് എന്ന നിലയില്‍ നിന്നായിരുന്നു ഓസീസ് മികച്ച നിലയില്‍ എത്തിയത്. ക്ലാര്‍ക്ക് 132 പന്തുകളില്‍ 10 ഫോറും മൂന്നു സിക്‍സറും അടിച്ചു കൂട്ടി. മാത്യൂ ഹൈഡന്‍ 34 റണ്‍സ് കണ്ടെത്തി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദം ഗില്‍ക്രിസ്റ്റും ബ്രാഡ് ഹോഡ്ജേയും ഓപ്പണര്‍ മാത്യൂ ഹെയ്‌ഡനും സൈമണ്‍സും തുടക്കത്തില്‍ തന്നെ പുറത്തായി. രണ്ടാമത്തെ ഓവറില്‍ 12 റണ്‍സ് എടുത്ത ഗില്‍ക്രിസ്റ്റിനെ വീഴ്ത്തിയ സഹീര്‍ ഖാന്‍ സ്വപ്ന തുല്യമായ തുടക്കമാണ് സമ്മാനിച്ചത്. യുവരാജ് സിംഗ് ഉജ്വലമായ ഒരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.
ആദ്യ സ്പെല്ലില്‍ അടി കിട്ടിയെങ്കിലും രണ്ടാമത്തെ ഓവറില്‍ ബ്രാഡ് ഹോഗിനെ പൂജ്യത്തിനു പുറത്താക്കിയ ശ്രീ അടുത്ത വരവില്‍ ഹയ്‌ഡന്‍റെ കുറ്റിയും തെറുപ്പിച്ചു. മൂന്നാം വരവില്‍ സൈമണ്‍സിനെയും മടക്കി. അതിനു ശേഷമായിരുന്നു ക്ലാര്‍ക്കിന്‍റെയും ഹാഡിന്‍റെയും കൂട്ടുകെട്ട്. 10 ഓവറുകള്‍ എറിഞ്ഞ ശ്രീ 55 റണ്‍സ് വഴങ്ങി. ട്വന്‍റി ഹീറൊ ആര്‍ പി സിംഗ് 67 റണ്‍സ് വഴങ്ങി. പവാര്‍ 6 ഓവറുകളില്‍ വഴങ്ങിയത് 50 റണ്‍സാണ്