ഇന്ത്യക്ക് ടോസ്, ബാറ്റിങ്ങ്

Webdunia
ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തെരഞ്ഞെടുത്തു. ചൊവാഴ്ച നടക്കാനിരുന്ന മത്സരം മഴ കാരണമാണ് ബുധനാഴ്ചത്തേയ്ക്ക് മാറ്റിയത്.

പരമ്പരയില്‍ ഇരു ടീമുകള്‍ക്കും നിര്‍ണായകമായി ഈ മത്സരത്തില്‍ വിജയിക്കാനായാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. അതേ സമയം പരമ്പരയിലെ സാധ്യത നിലനിര്‍ത്താല്‍ ലങ്കയ്ക്ക് ഈ മത്സരം ജയിച്ചേ മതിയാകു. മൂന്നാം മത്സരത്തില്‍ ലങ്കയെ തോല്‍പ്പിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ കളത്തില്‍ ഇറങ്ങിയിരിക്കുന്നത്.

പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യക്കായി വിരാട് കോഹ്‌ലിയും ഗൌതം ഗംഭീറും ചേര്‍ന്ന് ബാറ്റിങ്ങ് ആരംഭിച്ചപ്പോള്‍ ലങ്കയക്കായി വാസും കുലശേഖരയും ബൌളിങ്ങ് തുടങ്ങി.