ഹൃദയമില്ലാത്തവര്‍

Webdunia
PTI
ഇന്നലെ
അവള്‍ക്ക്‌ ഞാന്‍ എല്ലാമായിരുന്നു.
ഇന്ന്‌
അവള്‍ക്ക്‌ ഞാനാരുമല്ല.
അവള്‍ക്ക്‌ വെറുപ്പ്‌
കറുത്ത വെറുപ്പ്‌.
ആരാണ്‌ തെറ്റു ചെയ്തത്‌?
മനസിലൊരു കാഞ്ഞിരം വളരുന്നു

എനിക്കിപ്പോള്‍ ഒരു ഹൃദയമേയുള്ളൂ.
അവളത്‌ മടക്കി ചോദിച്ചു.
പിന്നെ എന്തിനവള്‍ എനിക്കതു തന്നു?
അവളുടെ ഹൃദയത്തിന്‍റെ ഉടമ
ഞാന്‍ മാത്രമായിരുന്നു

അതു തിരികെ നല്‍കിയാല്‍
എനിക്കൊരു ജീവിതമില്ല.
അതില്ലാതെ അവള്‍ക്കും ജീവിതമില്ല.
മറ്റൊരാള്‍ക്ക്‌ കൊടുക്കാന്‍
അവള്‍ക്കത്‌ വേണമെന്ന്‌.

അവള്‍ക്ക്‌ പുലരാന്‍
ഹൃദയം ഞാന്‍ നല്‍കാം.
മുറിപ്പെടാതെ
ഞാനത്‌ പറിച്ചു നല്‍കി.
ഇനി
അവളുടെ ഹൃദയം
മറ്റൊരാള്‍ക്ക്‌ സ്വന്തം.
ഞാന്‍ ഹൃദയമില്ലാത്തവന്‍.

ഹൃദയമില്ലാത്തവന്‌
ജീവിതമില്ല
എന്‍റെ ജീവിതം
അവളാഗ്രഹിക്കുന്നുമില്ല.

അവള്‍ക്കു വേണ്ടാത്ത ജീവിതം
എനിക്കെന്തിന്‌?
ഹൃദയമില്ലാത്ത ഞാന്‍
ഹൃദയം പൊട്ടി മരിക്കുമോ?