സഹനം

Webdunia
WD
സഹനം
എന്നും എന്‍റെ ശീലമായിരുന്നു

മുലപ്പാല്‍ കിട്ടാതെ

വയര്‍ തേങ്ങിയപ്പോഴും,

കളിക്കോപ്പുകള്‍ കയ്യൂക്കുള്ളവന്‍

തട്ടിയെടുത്തപ്പോഴും

നേരിയ അക്ഷര പിശകിനും

ഗുരുക്കന്‍‌മാര്‍ ചൂരലിന്‍റെ

മധുരം നല്‍കിയപ്പോഴും

എന്‍റെ രൂപത്തെ

സഹപാഠികള്‍ പരിഹസിച്ചപ്പോഴും

പ്രണയം എന്ന വികാരം

എന്‍റെ തലച്ചോറിനെ കാര്‍ന്നുതിന്നപ്പോഴും

ഇപ്പോള്‍, ഒറ്റയായ എന്നെ നോക്കി

ജീവിതം പല്ലിളിക്കുമ്പോഴും

സഹനം എന്‍റെ ശീലമായി തുടരുന്നു.