നീതി തെന്നും നിയതിയില്‍ കെട്ട ജീവനെല്ലാം ഒരേ പേര് പ്രവാചകരൊക്കെ ജ്ഞാനികളായത് ആട്ടിതെളിച്ച് പിന്നാലെ നടന്ന കൂറല്ലേ
' മേ മേ കുര്‍വ്വാണം' പണ്ഡിതര്‍ക്ക് പുച്ഛം.
ചിന്നിച്ഛിതറിയും .വെടിയുണ്ടയേറ്റും ചത്തൊടുങ്ങുന്നവരൊക്കെ പേര് ഞങ്ങള്‍ക്ക് നല്‍കും
ഗൗതമാ….. ഊരു വേലം വലം വച്ചു ഞങ്ങളെ ചുമലിലേറ്റി നീയെന്നു രാജധാനിയിലെത്തും? ഞങ്ങള്‍ക്കു പകരം നീയെന്നു നിന്‍റെ കഴുത്തു ബലിപീഠത്തില്‍ വെയ്ക്കും ? ഈ അഭിനവ ബിംബിസാരചിത്തങ്ങള്‍ എങ്ങനെ ഉണര്‍ത്തും!
മക്കയിലും മന്ദിരങ്ങളിലും ദൈവമെന്ന പിശാച് ഞങ്ങളെ ബലി തേടുന്നു ( അവരും രാഷ്ട്രീയക്കാരാ) പിന്നെ മനുഷ്യനെന്ന തെണ്ടികള്‍ വീതിച്ചു തിന്നും. ബലിയാടാണുപോല്‍....