ഇന്നത്തെ പ്രണയം-കവിത

Webdunia
ശനി, 15 ഡിസം‌ബര്‍ 2007 (16:19 IST)
WD
പ്രണയം
രണ്ടു പ്രാണന്‍ ലയിക്കുന്നത്
അവരാദ്യം
നോട്ടം പങ്കിടുന്നു
പിന്നീട് ഒരു ചെറുപുഞ്ചിരി
ചിരി വാക്കുകളാവുന്നു
വാക്കുകള്‍ തമാശകളാവുന്നു
അങ്ങനെ പ്രണയം
വലിയ ഒരു ചിരിയായി മാറുന്നു
ശേഷം രഹസ്യങ്ങള്‍ കൈമാറുന്നു
സ്വകാര്യതയും സ്വാര്‍ത്ഥതയും
ഏറുന്നു
അവര്‍ക്കിടയില്‍ രഹസ്യങ്ങള്‍ വരുന്നു
നോട്ടം സംശയമാവുന്നു
ചിരി രോഷമാവുന്നു
ലയനം മുറിയുന്നു.