അയ്യപ്പപ്പണിക്കരുടെ രണ്ടുകവിതകള്‍

Webdunia
ചണ്ഡിഗഢ്‌

കിഴക്കന്‍ മലമുകളില്‍
വെള്ളവീശിയപ്പോള്‍
ഞാന്‍ കരുതി
സൂര്യോദയമായി എന്ന്‌.

പക്ഷേ സൂര്യന്‍
അപ്പോഴേക്കും
ആകാശമധ്യത്തിലെത്തിയിരിക്കുന്നു
എന്നു സുഹൃത്തു പറഞ്ഞു തന്നു.

വളരെ പിന്നീടാണ്‌
മനസിലായത്‌
അസ്തമയം കഴിഞ്ഞിരുന്നു എന്നും
അടുത്ത ഉദയം ആരംഭിച്ചു എന്നും.


മഴ

മഴയങ്ങനെ
കു൹ കു൹ കു൹ കു൹

പുഴയിങ്ങനെ
ഗുളു ഗുളു ഗു'ു‍ളു
പുഴുവിങ്ങനെ
കുമ കുമ കുമ കുമ
വഴിയങ്ങനെ
കുടു മടു കുമ്മുടു

പൊഴിയുന്നു-
ണ്ടൊഴുകുന്നു -
ണ്ടിഴയുന്നു -
ണ്ടഴകിങ്ങനെ.