ശബരിമലയില്‍ കര്‍പ്പൂരാഴി ഘോഷയാത്ര ഇന്ന് വൈകുന്നേരം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 22 ഡിസം‌ബര്‍ 2022 (13:38 IST)
ശബരിമലയില്‍ തിരക്ക് തുടരുന്നു. ഇന്ന് ദര്‍ശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത് 84483 പേരാണ്. കഴിഞ്ഞ ദിവസം 85000 പേര്‍ ദര്‍ശനത്തിനെത്തിയിരുന്നു. അതേസമയം മണ്ഡല ഉത്സവത്തിന്റെ ഭാഗമായുള്ള കര്‍പ്പൂരാഴി ഘോഷയാത്ര ഇന്ന് വൈകുന്നേരം സന്നിധാനത്ത് നടക്കും.
 
ക്ഷേത്രക്കൊടിമരത്തിന് മുന്നിലായി തന്ത്രി കണ്ഠര് രാജീവര് കര്‍പ്പൂരാഴിക്ക് അഗ്‌നി പകരും. മാളികപ്പുറം ക്ഷേത്ര സന്നിധിവഴി പതിനെട്ടാംപടിക്ക് മുന്നിലേക്കാണ് ഘോഷയാത്ര നടക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article