പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലും പ്രാദേശികവല്‍ക്കരണ (മൊഴിമാറ്റം, ലോക്കലൈസേഷന്‍) കമ്പനിയുമായ വെബ്‌ദുനിയയില്‍ ജേര്‍ണലിസ്റ്റ്, സീനിയര്‍ ലോക്കലൈസര്‍, ജൂനിയര്‍ ലോക്കലൈസര്‍, ക്വാളിറ്റി ചെക്കര്‍, ട്രെയിനീസ് ജോലികള്‍ക്ക് ആളുകളെ ആവശ്യമുണ്ട്. പരിചയസമ്പന്നര്‍ക്കും ഫ്രഷര്‍മാര്‍ക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. വെബ്‌ദുനിയയുടെ ചെന്നൈ ഓഫീസിലായിരിക്കും നിയമനം എങ്കിലും വെബ്‌ദുനിയയുടെ മറ്റ് നഗരങ്ങളിലുള്ള ഓഫീസുകളില്‍ ജോലിചെയ്യാനും അപേക്ഷിക്കുന്നവര്‍ സന്നദ്ധരായിരിക്കണം.
അച്ചടി മാധ്യമരംഗത്തോ ഇലക്‌ട്രോണിക് - ഓണ്‍ലൈന്‍ മാധ്യമരംഗത്തോ ഉള്ള പരിചയമാണ് ജേണലിസ്റ്റ് പോസ്റ്റുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഉണ്ടായിരിക്കേണ്ടത്. മലയാളം ടൈപ്പിംഗ് അറിയുന്നവര്‍ക്ക് മുന്‍ഗണ ലഭിക്കും. ഡെസ്ക്കിലും ഫീല്‍ഡിലും ജോലി ചെയ്യാന്‍ അപേക്ഷിക്കുന്നവര്‍ തയ്യാറായിരിക്കണം. മികച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച വേതനം ലഭിക്കും. പരിചയസമ്പത്ത് ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. ചെന്നൈ ഓഫീസില്‍ നടത്തപ്പെടുന്ന ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
മൊഴിമാറ്റ രംഗത്തുള്ള പരിചയമാണ് ലോക്കലൈസര്‍മാര്‍ക്ക് വേണ്ടത്. മൊഴിമാറ്റ സോഫ്റ്റ്‌വെയര്‍ (ട്രാഡോസ്, വേഡ് ഫാസ്റ്റ് പോലുള്ളവ) അറിയുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. യൂണീക്കോഡ്, ടിടിഎഫ് ഫോണ്ട് തുടങ്ങിയ കാര്യങ്ങളില്‍ അവഗാഹം അഭികാമ്യം. മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം. ഈ ജോലിക്കും തുടക്കക്കാര്‍ക്ക് അപേക്ഷിക്കാം. ചെന്നൈ ഓഫീസില്‍ നടത്തപ്പെടുന്ന ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും ലോക്കലൈസര്‍മാരുടെയും നിയമനം.
താല്‍പര്യമുള്ളവര്‍ക്ക് കമ്പനിയുടെ എച്ച് ആര്‍ ഓഫീസര്‍ക്ക് [email protected] എന്ന വിലാസത്തില്‍ അപേക്ഷയും റെസ്യൂമെയും അയയ്ക്കാവുന്നതാണ്. വെബ്‌ദുനിയയെ പറ്റി കൂടുതല്‍ അറിയാന്‍ www.webdunia.net എന്ന വിലാസത്തിലുള്ള കമ്പനിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അയയ്ക്കുന്ന അപേക്ഷയുടെയും റെസ്യൂമെയുടെയും അടിസ്ഥാനത്തില്‍ ടെലിഫോണ്‍ വഴി അഭിമുഖം നടത്തപ്പെടും. അപേക്ഷാര്‍ത്ഥികള്‍ അര്‍ഹരാണെങ്കില്‍ ചെന്നൈയിലെ ഓഫീസില്‍ വച്ച് നടത്തപ്പെടുന്ന ടെസ്റ്റിലേക്ക് വിളിക്കപ്പെടും.