റിസര്‍ച്ച്‌ ഫെല്ലോ ഒഴിവ്‌

Webdunia
ചൊവ്വ, 26 ജനുവരി 2010 (17:38 IST)
കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന്‍റെ പട്ടണം പുരാവസ്തു ഗവേഷണ പദ്ധതിയിലേക്ക്‌ (മുസിരീസ്‌ ഹെറിറ്റജ്‌ പ്രോജക്ട്‌), ഇന്‍-ഹൗസ്‌-ഫെല്ലോഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു.

ജിയോളജി,മെറ്റലര്‍ജി, സെറാമിക്ക്‌, ആര്‍ക്കിയോബോട്ടണി, ആര്‍ക്കിയോസുവോളജി മേഖലകളിലാണ്‌ ഫെല്ലോഷിപ്പുകള്‍. ഈ മേഖലകളില്‍ പി ജി/എം ഫില്‍/പി എച്ച് ഡി ബിരുദമുള്ള പുരാവസ്തു ഗവേഷണ താല്‍പര്യവും ഫീല്‍ഡ്‌ വര്‍ക്കില്‍ ആഭിമുഖ്യവുമുള്ളവര്‍ക്ക്‌ അപേക്ഷിക്കാം.

ആറുമാസം മുതല്‍ രണ്ടു വര്‍ഷം വരെയാണ്‌ ഫെല്ലോഷിപ്പ്‌ കാലാവധി. പി ജി/എം ഫില്‍ ബിരുദമുള്ളവര്‍ക്ക്‌ പ്രതിമാസം 8000 രൂപയും/പി എച്ച് ഡി ബിരുദമുള്ളവര്‍ക്ക്‌ പ്രതിമാസം 10,000 രൂപയുമാണ്‌ ഫെല്ലോഷിപ്പ്‌.

ഫെബ്രുവരി 10നകം ബയോഡാറ്റ സഹിതം അക്കാഡമിക്‌ കോര്‍ഡിനേറ്റര്‍, കെ.സി.എച്ച്‌.ആര്‍, വൈലോപ്പിള്ളി സംസ്കൃതി ഭവന്‍, നലാന്റ, തിരുവനന്തപുരം-3 വിലാസത്തിലോ www.kchrtvm@gmail.com ഇ-മെയിലിലോ അപേക്ഷിക്കണം.