സര്‍വ്വശിക്ഷാ അഭിയാന്റെ കീഴില്‍ ജില്ലകളിലെ വിവിധ ബി ആര് സി കളില്‍ പരിശീലകരുടെ ഒഴിവിലേക്ക് ഗവണ്മെന്റ് സ്കൂള്‍ അദ്ധ്യാപകര്‍ക്ക് അപേക്ഷിക്കാം. മൂന്നു വര്‍ഷത്തെ സര്‍വ്വീസ് നിര്‍ബന്ധമായും ഉണ്ടാവണം.
പ്രൊട്ടക്ടഡ് അദ്ധ്യാപകര്‍ക്ക് അര്‍ഹതയില്ല. അതത് ജില്ലകളില്‍ നിന്നും മറ്റ് ജില്ലകളില്‍ നിന്നുമുള്ള അപേക്ഷ പരിഗണിക്കും. അതത് ജില്ലകളില്‍ നിന്നുള്ളവര്‍ക്കായിരിക്കും മുന്‍ഗണന. ഔദ്യോഗിക വിലാസം, ജനനതീയതി, ജോലിയില്‍ പ്രവേശിച്ച തീയതി, സേവന കാലയളവ്, വിദ്യാഭ്യാസയോഗ്യത, മാതൃവിദ്യാലയം, ജോലിചെയ്യുന്ന ജില്ല എന്നിവ വ്യക്തമാക്കുന്ന നിശ്ചിത ഫോറത്തിലുള്ള അപേക്ഷ സ്ഥാപന മേലധികാരി സാക്ഷ്യപ്പെടുത്തണം.
അപേക്ഷ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, സര്‍വ്വശിക്ഷാ അഭിയാന് (എസ് എസ് എ), എസ് എസ് എ ഭവന്, നന്ദാവനം, തിരുവനന്തപുരം-695 033 വിലാസത്തില്‍ ഫെബ്രുവരി 15നകം ലഭിക്കണം. അപേക്ഷാഫോറത്തിന്റെ മാതൃക ജില്ലാ പ്രോജക്ട് ഓഫീസര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്നിവരുടെ ഓഫീസില്‍ ലഭിക്കും.