ഓണസദ്യ വിളമ്പുമ്പോള്‍

Webdunia
ശനി, 29 ഓഗസ്റ്റ് 2009 (21:27 IST)
ഓണസദ്യ വിളമ്പുന്നതിന് ചില രീതികളുണ്ട്. രീതികള്‍ തെറ്റിക്കാതെ ഐശ്വര്യത്തോടെയാണ് ഓണസദ്യ വിളമ്പേണ്ടത്.

കിഴക്കോട്ട് തിരിയിട്ടു കൊളുത്തിയ നിലവിളക്ക് വയ്ക്കുക. ഒരു ചെറിയ നാക്കില, തുമ്പ് പടിഞ്ഞാറായി വച്ച് അതില്‍ ചോറും കറികളും കുറേശ്ശെ വിളമ്പുക. ഇതു ഗണപതിക്കാണെന്നാണ് സങ്കല്‍‌പ്പം.

കിണ്ടിയില്‍ വെള്ളവും അടുത്തു വയ്ക്കുക. അതിനു ശേഷം സദ്യ തുടങ്ങാം. ഈ ചോറ് പിന്നീട് ആര്‍ക്കെങ്കിലും കൊടുക്കാം. ചില സ്ഥലങ്ങളില്‍ ഇതേ പോലെ ഒരു അടച്ച മുറിയില്‍ പിതൃക്കളെ സങ്കല്‍പ്പിച്ച് ചോറു വയ്ക്കാറുണ്ട്.

അതിനു ശേഷം വിളമ്പാം. ഓരോ സ്ഥലങ്ങളിലും സദ്യ വിളമ്പുന്നതിന് ഓരോ ക്രമങ്ങളാണ് ഉള്ളത്. ഈശ്വര സ്മരണയ്ക്കു ശേഷമേ ഭക്ഷണം കഴിക്കാവൂ എന്നാണ് അറിവുളളവര്‍ പറയുന്നത്. ഒരു അനുഷ്ഠാനമെന്ന രീതിയിലെങ്കിലും ഈശ്വര സ്മരണ അത്യാവശ്യമാണ്.