100 മീറ്റര്‍: ടൈസണ്‍ ഗേ പുറത്ത്

Webdunia
PROPRO
ഒളിമ്പിക്‍സിലെ ഏറ്റവും ശ്രദ്ധേയമായ മത്സരത്തിന് നിലവിലെ ഒളിമ്പിക്‍സ് ചാമ്പ്യന്‍ ടൈസണ്‍ ഗേ ഇല്ലെന്ന് ഉറപ്പായി. 100 മീറ്ററില്‍ നടന്ന രണ്ടാം സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ അഞ്ചാം സ്ഥാനത്താണ് എത്തിയത്.

അതേ സമയം ജമൈക്കന്‍ താരമായ അസാഫാ പവല്‍ തുടര്‍ന്ന് വന്ന വിജയം മുന്നോട്ട് കൊണ്ടു പോയി. ഒന്നാമനായി തന്നെയാണ് പവല്‍ രണ്ടാം സെമിയില്‍ നിന്നും ഫൈനലിലേക്ക് കടന്നത്. 9.09 സെക്കന്‍ഡായിരുന്നു സമയം.

ഉസൈന്‍ ബോള്‍ട്ടും ഫൈനലില്‍ കടന്നിട്ടുണ്ട്. രാത്രി 8 മണിക്ക് നടക്കുന്ന മത്സരം ഇതോടെ കൂടുതല്‍ ശ്രദ്ധേയമാകും. ജമൈക്കന്‍ താരങ്ങളായ പവലും ഉസൈന്‍ ബോള്‍ട്ടും തമ്മിലായിരിക്കും പ്രധാന മത്സരം നടക്കുക.