സുശീല്‍ കുമാര്‍ വെങ്കലം നേടിയത് എങ്ങനെ ?

Webdunia
WDWD
ഇന്ത്യയുടെ സുശീല്‍ കുമാര്‍ ഒളിമ്പിക്സ് ഗുസ്തിയിലെ 66 കിലോ വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടി എന്നത് അവിശ്വസനീയമായ വാര്‍ത്തയായിരുന്നു.

സുശീല്‍ ഉക്രൈനിലെ ആന്‍ഡ്രിയെ സ്റ്റാഡ്നിക്കിനോട് തോറ്റു പുറത്തായി എന്നായിരുന്നു ആദ്യം കേട്ട വാര്‍ത്ത. എന്നാല്‍ നിയമപ്രകാരമുള്ള റീ പെ ചേജ് മത്സരങ്ങളിലൂടെ സുശീല്‍ അവിശ്വസനീയമാം വണ്ണം മത്സരതിലേക്ക് തിരിച്ചുവരികയായിരുന്നു.

സ്റ്റാഡിനിക്കിനോട് 3-8 എന്ന നിലയില്‍ ദയനീയമാ‍യ പരാജയമായിരുന്നു സുശീല്‍ ഏറ്റുവാങ്ങിയത്. മത്സരത്തിലെ രണ്ടാം ഘട്ടത്തില്‍ സ്റ്റാഡ്നിക് സുശീലിനെ നിലം‌പരിശാക്കിക്കളഞ്ഞു.

മുന്‍ ലോകകപ്പ് ചാമ്പ്യനും 2006 ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവുമായ സ്റ്റാഡ്നിക് 2007 ലെ മത്സരത്തിലും ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റായിരുന്നു. വാസ്തവത്തില്‍ ഭാഗ്യത്തിന്‍റെ ആനുകൂല്യം കൊണ്ടായിരുന്നു സുശീല്‍ നേരിട്ട് ക്വാര്‍ട്ടറിലെത്തിയത്.


സ്റ്റാഡ്നിക്കാവട്ടെ 2007 ലെ ലോക അഞ്ചാം നമ്പര്‍ താരം അമേരിക്കയിലെ ഡഗ് സ്ക്വാബിനെ തോല്‍പ്പിച്ചാണ് ക്വാര്‍ട്ടറിലെത്തിയത്. ഈ മത്സരത്തിലാണ് സുശീല്‍ തോല്‍ക്കുന്നത്. ഇതോടെ സ്റ്റാഡ്നിക് ഫൈനലിലെത്തി.

റിപെചേജ് മ്മത്സരത്തില്‍ ആദ്യം സുശീല്‍ സ്ക്വാബിനെയാണ് തോല്പിച്ചത്. കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്ക്വാബ് അഞ്ചാമനും സുശീല്‍ ഏഴാമനുമായിരുന്നു.പിന്നെ ബെലാറസിന്‍റെ ആല്‍ബെര്‍ട്ട് ബാട്രിയോവിനെ പരാജയപ്പെടുത്തി.

മറുഭാഗത്ത് 2007 ലെ ലോകചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ്ണമെഡല്‍ ജേതാഉം 2008 ലെ യൂറോപ്യന്‍ ചാമ്പ്യനുമായ തുര്‍ക്കി താരം റമസാന്‍ ഷാഹിന്‍ സ്റ്റാഡ്നിക്കിനെ തോല്‍പ്പിച്ച് ഒളിമ്പിക് ജേതാവായി. ഷാഹിന്‍ തോല്‍പ്പിച്ചവരില്‍ നിന്ന് ഒരാള്‍ മറ്റൊരു വെങ്കല മെഡല്‍ ജേതാവായി വരികയും ചെയ്തു.