വനിതാ മാരത്തോണ്‍ ടോംസ്ക്യുവിന്

Webdunia
PROPRO
ഒളിംപിക്‌സില്‍ വനിതാ മാരത്തോണ്‍ മത്സരത്തില്‍ റൊമാനിയയുടെ കോണ്‍സ്‌റ്റാന്‍റിന ടോംസ്‌ക്യു സ്വര്‍ണ്ണം നേടി.

ഈ ഇനത്തില്‍ ലോകചാമ്പ്യന്‍ കെനിയയുടെ കാതറീന്‍ ഡെറേബയ്കാണ് വെള്ളി. മഹത്തരമായ വിജയമെന്നാണ് സ്വര്‍ണ്ണ നേട്ടത്തെ ടോംസ്ക്യു വിശേഷിപ്പിച്ചത്.

നല്ല പ്രകടനമായിരുന്നു. മെഡല്‍ നേടാനായതില്‍ സന്തോഷമുണ്ട്. അതു സ്വര്‍ണ്ണം തന്നെയായതില്‍ അതീവ സന്തോഷം.-ടോംസ്ക്യു പറഞ്ഞു.