ലോകചാമ്പ്യന്‍ ഒളിമ്പിക് ചാമ്പ്യനോട്

Webdunia
ചൊവ്വ, 12 ഓഗസ്റ്റ് 2008 (15:17 IST)
ബീജിംഗ് ഒളിമ്പിക്‍സില്‍ വനിതകളുടെ 57 കിലോ വിഭാഗം മത്സരത്തിലേക്ക് ആകാംഷയോടെയാണ് ജൂഡോ ആരാധകര്‍ ഉറ്റു നോക്കുന്നത്. ജൂഡോയിലെ ഏറ്റവും നല്ല മത്സരങ്ങളില്‍ ഒന്ന് നടക്കുന്നത് ഇവിടെയാണ്.

രണ്ട് പേരും സെമിയിലേക്ക് യോഗ്യത നേടിയ താരങ്ങളാണ്. ലോക ചാമ്പ്യനായ ക്യൂബന്‍ താരം ഡ്രിയോലിസ് ഗോണ്‍സാലസും ഏതന്‍സിലെ ഒളിമ്പിക് ചാമ്പ്യന്‍ ജപ്പാന്‍റെ തനിമോട്ടോയും തമ്മിലാണ് ഒന്നാം സെമി.

വെനസ്വേലയന്‍ താരം സിസ് ബെരേറ്റോയെയും ദക്ഷിണ കൊറിയയുടെ കോംഗ് ജായോംഗിനെയും പരാജയപ്പെടുത്തിയാണ് ജപ്പാന്‍റെ തനിമോട്ടോ എത്തിയത്. എന്നാല്‍ ജൂഡോയിലെ എക്കാലത്തെയും മികച്ച താരമായ ക്യൂബയുടെ ഗോണ്‍സാലസ് ആകട്ടെ കഷ്ടിച്ച് നടത്തിയ പ്രകടനവുമായിട്ടാണ് ആദ്യ നാലിലേക്ക് ചുവടുകള്‍ വച്ചത്.

1996 ല്‍ താഴ്‌ന്ന ഭാരം വിഭാഗത്തില്‍ ഒളിമ്പിക് ചാമ്പ്യനായിരുന്ന ഗോണ്‍സാലസ് മൂന്ന് തവണ ലോക ചാമ്പ്യന്‍ഷിപ്പിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഇതിനു പുറമേ ഏഴ് തവണ ലോക ചാമ്പ്യന്‍ഷിപ്പും ഗോണ്‍സാലസ് നേടിയിട്ടുണ്ട്.

രണ്ടാമത്തെ സെമി ഫൈനല്‍ മത്സരം ഫ്രാന്‍സിന്‍റെ ലൂസി ഡേക്കോസിയും സ്ലോവേനിയയുടെ ഉഴ്‌സ്ക്കാ സോള്‍നിയറും തമ്മിലാണ്. ഡെക്കോസി 2005 ലോക ചാമ്പ്യന്‍ഷിപ്പിലെ റണ്ണറപ്പ് കൂടിയാണ്.