യു എസിനു ജിംനാസ്റ്റിക്‍സ് സ്വര്‍ണ്ണം

Webdunia
വെള്ളി, 15 ഓഗസ്റ്റ് 2008 (13:03 IST)
PROPRO
ഒടുവില്‍ ജിം‌നാസ്റ്റിക്‍സ് മത്സരങ്ങളില്‍ സ്വര്‍ണ്ണ വരള്‍ച്ച അമേരിക്ക അവസാനിപ്പിച്ചു. ആ ദിവസം സ്വര്‍ണ്ണമില്ലാതിരുന്ന അമേരിക്ക ജിം‌നാസ്റ്റിക്‍സിലെ ഓള്‍ - എറൌണ്ട് മത്സരത്തില്‍ വിജയിച്ചാണ് ആദ്യ സുവര്‍ണ്ണ നേട്ടം നടത്തിയത്. അമേരിക്കന്‍ താരങ്ങളായ നാസ്തിയ ലിയൂകിനും ഷോണ്‍ ജോണ്‍സണും ആദ്യ രണ്ട് സ്ഥാനം നേടി.

ടീം ഇവന്‍റിലെ രണ്ട് സ്വര്‍ണ്ണവും പിടിച്ചെടുത്ത ചൈനയ്ക്കായി യാംഗ് യിലിന്‍ വെങ്കല മെഡല്‍ നേടിക്കൊടുത്തു. മൊത്തം 63.325 പോയിന്‍റുകള്‍ നേടിയാണ് ലിയുകിന്‍ സ്വര്‍ണ്ണം കണ്ടെത്തിയത്. 2007 ലെ ലോക ചാമ്പ്യനായ ഷോണ്‍ ജോണ്‍സണു നേടാനായത് 62.725 പോയിന്‍റുകളായിരുന്നു. യാംഗ് യിലിന്‍ 62.65 പോയിന്‍രുകളുമായി മൂന്നാം സ്ഥാനത്തെത്തി.