റഷ്യന്‍താരം വലേരി ബ്രൊഷിന്‍ നടന്ന് നടന്ന് ഒളിമ്പിക്‍സ് സ്വര്‍ണ്ണ നേട്ടത്തിലേക്ക് കയറി. ബീജിംഗ് ഒളിമ്പിക്‍സിലെ 20 കിലോ മീറ്റര്‍ നടത്ത മത്സരത്തിലാണ് റഷ്യന്‍ താരം ഒന്നാം സ്ഥാനത്ത് എത്തിയത്. ഒരു മണിക്കൂറും 19:01 മിനിറ്റും എടുത്താണ് റഷ്യന്‍ താരം ഒന്നാം സ്ഥനത്തേക്ക് കയറിയത്.
ഇക്വഡോര്‍ താരം ജഫേഴ്സണ്‍ പെരെസ്, ഓസ്ട്രേലിയക്കാരന്‍ ജറാഡ് ടാലന്‍റ് എന്നിവരെ പിന്തള്ളിയാണ് ബ്രോഷിന്‍ കുതിച്ചത്. 1 മണിക്കൂര്‍ 0.14 സെക്കന്‍ഡ് സമയത്തില്‍ ജെഫേഴ്സണ്‍ വെള്ളിമെഡല്‍ സമ്പാദിച്ചപ്പോള്‍ വെങ്കലം നേടിയ ജെറാഡ് ടാലന്‍റിന്‍റെ സമയം 1 മണിക്കൂരും 19:42 മിനിറ്റുകളും ആയിരുന്നു.
ആതിഥേയരായ ചൈനയുടെ താരം വാംഗ് ഹാവോ നാലാം സ്ഥാനത്തായി. വ്യക്തിഗത മികവ് കണ്ടെത്താനായ വാംഗ് ഹാവോ 1 മണിക്കൂര്‍ 19:47 മിനിറ്റ് എടുത്തപ്പോള്‍ ഇറ്റാലിയന്‍ താരം ഇവാനോ ബ്രെഗ്നേറ്റി ഒരു മണിക്കൂര്‍ 19.51 സെക്കന്‍ഡില്‍ വെങ്കല മെഡലിനു അര്‍ഹനായി.